ഗ്ലാമര്‍ സുന്ദരികളായ പ്രിയമണിക്കും മംമ്ത മോഹന്‍ദാസിനും സാക്ഷാല്‍ ശബരിമല ശാസ്താവുമായി എന്താണ് ബന്ധമെന്ന് ചോദിക്കരുത്. കാരണം ‘ശബരിമല ശ്രീ അയ്യപ്പന്’ എന്ന സിനിമയില്‍ ഇവരാണ് നായികമാര്‍.
തമിഴിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശശി മോഹന്‍ ആണ്. ‘സ്വാമി അയ്യപ്പന്’ സീരിയലില്‍ അയ്യപ്പനെ അവതരിപ്പിച്ച കൗശിക് ബാബു ആണ് ശാസ്താവിനെ അവതരിപ്പിക്കുന്നത്.