വിജയ് ചിത്രമോ ബാഹുബലിയോ? മമ്മൂട്ടി തകര്‍ത്തെറിയുന്നു!

ശനി, 4 ഫെബ്രുവരി 2017 (14:50 IST)
ഇളയദളപതി വിജയ് ചിത്രം ‘കത്തി’ വമ്പന്‍ സിനിമയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോ? ഒരുപടികൂടി കടന്ന് ‘ബാഹുബലി 2’നെ കുറിച്ച് പറഞ്ഞാലോ? അത് മികപ്പെരിയ ബ്രഹ്മാണ്ഡ ചിത്രം തന്നെ അല്ലേ? എന്നാല്‍ ഇതൊന്നും മമ്മൂട്ടിക്ക് ഒന്നുമല്ല എന്ന് അറിയുമോ?
 
മമ്മൂക്കയുടെ പുതിയ സിനിമ ‘ദി ഗ്രേറ്റ്ഫാദര്‍’ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയത് അറിഞ്ഞുകാണുമല്ലോ അല്ലേ? ആ മോഷന്‍ പോസ്റ്റര്‍ ബാഹുബലി 2നെയും കത്തിയെയുമെല്ലാം തൂക്കിയെറിഞ്ഞത് അറിഞ്ഞുകാണുമോ? അതേ, യൂട്യൂബ് ലൈക്കിന്‍റെ കാര്യത്തില്‍ ഈ സിനിമകളെയെല്ലാം പിന്നിലാക്കി ഗ്രേറ്റ് ഫാദര്‍ കുതിക്കുകയാണ്. 
 
ഏകദേശം 40000 ലൈക്കാണ് ഇതുവരെ ഗ്രേറ്റ് ഫാദറിന്‍റെ മോഷന്‍ പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. വിജയ് ചിത്രവും രാജമൌലി ചിത്രവുമൊക്കെ ബഹുദൂരം പിന്നിലാണ്. റിലീസായി വെറും നാലുദിവസം കൊണ്ടാണ് ഈ പ്രകടനം എന്നോര്‍ക്കണം.
 
മോഷന്‍ പോസ്റ്റര്‍ ഇതാണ് പ്രകടനമെങ്കില്‍ ടീസറും ട്രെയിലറുമൊക്കെ എന്തായിരിക്കും? മമ്മൂക്കയുടെ ദി ഗ്രേറ്റ് ഫാദറിനായി കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക