അധ്യാപകരെ പരിശീലിപ്പിക്കാന്‍ മമ്മൂട്ടി, അധ്യാപകര്‍ വെള്ളം കുടിക്കുമോ?

ബുധന്‍, 11 ജനുവരി 2017 (19:50 IST)
ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ പരിശീലകനായി മമ്മൂട്ടി അഭിനയിക്കുന്നു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഈ കഥാപാത്രമുള്ളത്.
 
തന്‍റെ കരിയറില്‍ മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണിത്. ശ്യാംധര്‍ മുമ്പ് ചെയ്ത ‘സെവന്‍‌ത് ഡേ’ പോലെ ഒരു ത്രില്ലര്‍ ആയിരിക്കില്ല ഈ സിനിമ. തകര്‍പ്പന്‍ നര്‍മ്മരംഗങ്ങളുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും.
 
റീനു മാത്യൂസ് ആണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. ഇമ്മാനുവല്‍, പ്രെയ്സ് ദി ലോര്‍ഡ് തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു റീനു മാത്യൂസ്.
 
അതേസമയം, ഒരു കോളജ് അധ്യാപകന്‍റെ വേഷത്തിലും മമ്മൂട്ടി ഉടനെത്തും. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടി കോളജ് അധ്യാപകനാകുന്നത്. 

വെബ്ദുനിയ വായിക്കുക