രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല

PRO
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍(രാകേന്ദു)

ആലംബമില്ലാത്ത നാളില്‍
അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കന്നിപ്പൂവിന്‍
കരളിന്നുള്ളില്‍ കളിയമ്പെയ്തു
രവിന്‍ നെഞ്ചില്‍ കോലം തുള്ളും
രോമാഞ്ചമായവള്‍ മാറി (രാകേന്ദു )

ആരോരുമറിയാതെ പാവം
ആരേയോ ധ്യാനിച്ചു മോഹം
കാലം വന്നാ പൂജാബിംബം
കാണിക്കയായ് കാഴ്ചവച്ചു
നിര്‍മ്മാല്യംകൊണ്ടാരാധിക്കാന്‍
ആകാതെയവള്‍ നിന്നു (രാകേന്ദു)

വെബ്ദുനിയ വായിക്കുക