ഇവയില്‍ പുത്തഞ്ചേരിയുടെ കയ്യൊപ്പുണ്ട്

വ്യാഴം, 11 ഫെബ്രുവരി 2010 (15:04 IST)
PRO
PRO
സാഹിത്യഭംഗിയും വികാരനിര്‍ഭരതയും ഒത്തിണങ്ങിയ ലളിതമധുരമായ വരികളിലൂടെ ഒട്ടനവധി ഗാനവീചികള്‍ സൃഷ്ടിച്ച് ഒരു കിനാവിലെന്നപോലെ പടികടന്ന് പോയ ഗിരീഷ് പുത്തഞ്ചേരിയെ മലയാളിക്ക് മറക്കാനാകുമോ? ട്യൂണിട്ടാലും ട്യൂണിട്ടില്ലെങ്കിലും, അടുപ്പക്കാര്‍ ‘പുത്തന്‍’ എന്ന് വിളിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയില്‍ നിന്ന് ഒഴുകിത്തുളുമ്പിയത് പുതുപുത്തന്‍ ആശയ-വികാരങ്ങള്‍ സമ്മേളിച്ച ഗാനങ്ങളായിരുന്നു. പുത്തഞ്ചേരിയുടെ ഗാനപ്രപഞ്ചത്തില്‍ നിന്ന് എന്നുമോര്‍ക്കാവുന്ന കുറച്ച് ഗാനങ്ങള്‍ ഇതാ.

നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലര്‍മഞ്ഞുമാലയിട്ട് / നിലാവു പോല്‍ മെല്ലെയന്നവള്‍ മുന്നില്‍ വന്നപ്പോള്‍ / മെടഞ്ഞിട്ട കാര്‍ക്കൂന്തല്‍ ചുരുള്‍ത്തുമ്പു കണ്ടിട്ടോ / തുടുചെമ്പകപ്പൂവാം കവിള്‍ക്കൂമ്പു കണ്ടിട്ടോ / മനസ്സാകവേ കുളിരുമമൃത മഴയായ് (സംഗീതം - ജെറി അമല്‍ദേവ്, പാടിയത് കെ ജെ യേശുദാസ്)

സമ്മര്‍ ഇന്‍ ബെത്‌ലഹേം
ഒരു രാത്രികൂടി വിട വാങ്ങവേ / ഒരു പാട്ടുമൂളി വെയില് വീഴവേ / പതിയേ പറന്നെന്നരികില്‍ വരും / അഴകിന്റെ തൂവലാണ് നീ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
പിന്നെയും പിന്നെയും ആരോ കിനാവിന്റെ / പടി കടന്നെത്തുന്ന പദനിസ്വനം / പിന്നെയും പിന്നെയും ആരോ നിലാവത്ത് / പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)

രാവണപ്രഭു
അറിയാതെ അറിയാതെ ഈ / പവിഴവാര്‍ത്തിങ്കളറിയാതെ / അലയാന്‍ വാ അലിയാന്‍ വാ ഈ / പ്രണയതല്പത്തിലമരാന്‍ വാ.. (സംഗീതം: സുരേഷ് പീറ്റേഴ്സ്, പാടിയത്: പി ജയചന്ദ്രന്‍, കെ എസ് ചിത്ര)

പ്രണയവര്‍ണ്ണങ്ങള്‍
ആരോ വിരല്‍ നീട്ടി മന‍സിന്‍ മണ്‍വീണയില്‍ / ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം / തളരും തനുവോടേ ഇടറും മനമോടേ വിട വാങ്ങുന്ന സന്ധ്യേ / വിരഹാര്‍ദ്രയായ സന്ധ്യേ (സംഗീതം: വിദ്യാസാഗര്‍, പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര)

മായാമയൂരം
ആമ്പലൂരമ്പലത്തില്‍ ആറാട്ട് / ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തു പാട്ട് / കനകമണിക്കാപ്പണിയും കന്നി നിലാവേ നിന്റെ / കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട് (സംഗീതം - രഘുകുമാര്‍, പാടിയത് - കെ ജെ യേശുദാസ്)

ചിന്താവിഷ്ടയായ ശ്യാമള
ആരോടും മിണ്ടാതെ... മിഴികളില്‍ നോക്കാതെ / മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ / ഈറന്‍‌നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു / പിന്‍‌വിളി കേട്ടില്ലേ.. മറുമൊഴി മിണ്ടീല്ലേ.. (സംഗീതം - ജോണ്‍സന്‍, പാടിയത് - കെ ജെ യേശുദാസ്)

കാലാപാനി
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ / ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി / വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി (സംഗീതം - ഇളയരാജ, പാടിയത് - എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര)

ബാലേട്ടന്‍
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ / കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ / കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല / പോല്‍ ഒറ്റക്കു നിന്നില്ലെ / ഞാനിന്നൊറ്റക്കു നിന്നില്ലെ (സംഗീതം - എം ജയചന്ദ്രന്‍, പാടിയത് - കെ ജെ യേശുദാസ്)

അടുത്ത പേജില്‍ വായിക്കുക “തേന്മാവിന്‍കൊമ്പത്ത്, എഴുപുന്ന തരകന്‍ എന്നിവയിലെ ഗാനങ്ങള്‍”

PRO
PRO
പ്രണയവര്‍ണ്ണങ്ങള്‍
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍ / പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ / കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു മഞ്ഞു നിലാവില്‍ ചേക്കേറാം / കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും / നഗര സരിത്തില്‍ നീരാടാം (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ എസ് ചിത്ര)

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
കാത്തിരിപ്പൂ കണ്മണീ / ഉറങ്ങാത്ത മനമോടേ / നിറമാര്‍ന്ന നിനവോടെ / മോഹാര്‍ദ്രമീ മണ്‍ തോണിയില്‍ / കാത്തിരിപ്പൂ മൂകമായ് അടങ്ങാത്ത കടല്‍ പോലെ / ശര്‍ല്‍ക്കാല മുകില്‍ പോലെ / ഏകാന്തമീ പൂംചിപ്പിയില്‍ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്, കെ എസ് ചിത്ര)

മീശമാധവന്‍
കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍ / ചിരിമണി ചിലമ്പൊലി കേട്ടീലാ / നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ / കാവില്‍ വന്നീലാ രാപ്പൂരം കണ്ടീലാ / മായക്കൈ കൊട്ടും മേളവും കേട്ടീലാ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - സുജാത മോഹന്‍)

കന്മദം
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ / മനസ്സിനുള്ളില്‍ മാരിക്കാവടിയാടും ചിന്തുണ്ടേ (സംഗീതം - രവീന്ദ്രന്‍, പാടിയത് - കെ ജെ യേശുദാസ്)

വടക്കും നാഥന്‍
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം / മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം / ഉറങ്ങാതെ നിന്നൊടെന്നും ചേര്‍ന്നിരിയ്ക്കാം (സംഗീതം - രവീന്ദ്രന്‍, പാടിയത് - കെ എസ് ചിത്ര)

മായാമയൂരം
കൈകുടന്ന നിറയെ തിരുമധുരം തരും / കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് / ഇതളണിഞ്ഞ വഴിയിലൂടെ വരുമോ വസന്തം (സംഗീതം - രഘു കുമാര്‍, പാടിയത് - എസ് ജാനകി)

തേന്മാവിന്‍കൊമ്പത്ത്
കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേ / കാതില്‍ മെല്ലെ ചൊല്ലുമോ കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേ / കാതില്‍ മെല്ലെ ചൊല്ലുമോ കാവതിക്കാക്ക തന്‍ കൂട്ടില്‍ / മുട്ടയിട്ടന്നൊരുനാള്‍ / കാനനം നീളെ നീ പാറിപറന്നോരു / കള്ളം പറഞ്ഞതെന്തേ (സംഗീതം - ബേണി ഇഗ്നേഷ്യസ്, പാടിയത് - എം ജി ശ്രീകുമാര്‍)

ചന്ദ്രലേഖ
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ / പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ / നിന്റെ തിരുനടയില്‍ നറുനെയ്ത്തിരി കതിരായ് / ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (സംഗീതം - ബേണി ഇഗ്നേഷ്യസ്, പാടിയത് - എം ജി ശ്രീകുമാര്‍)

കന്മദം
തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം / കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം / പകല്‍ വെയില്‍ പാണന്റെ തുടിയില്‍ / പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍ / നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ (സംഗീതം - രവീന്ദ്രന്‍, പാടിയത് - എം ജി ശ്രീകുമാര്‍, രാധികാ തിലക്)

എഴുപുന്ന തരകന്‍
തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോന്‍പ്പാടം / തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ / തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നല്‍ചിലമ്പോടെ / തഞ്ചി തഞ്ചിക്കൊഞ്ചാന്‍വായോ വെയില്‍പ്രാക്കളെ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)

അടുത്ത പേജില്‍ വായിക്കുക “ആറാം തമ്പുരാന്‍, ജോണി വാക്കര്‍ ദേവാസുരം എന്നിവയിലെ ഗാനങ്ങള്‍”

PRO
PRO
ആറാം തമ്പുരാന്‍
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ / പുലരി വെയിലൊളീ പൂക്കാവടി ആടി / തിരു തില്ലാന തിമില തകിലൊടു പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ / പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ (സംഗീതം - രവീന്ദ്രന്‍, പാടിയത് - കെ എസ് ചിത്ര)

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
മഞ്ഞുമാസപക്ഷീ.. / മണിത്തൂവല്‍ കൂടുണ്ടോ.. / മൗനംപൂക്കും നെഞ്ചിന്‍ / മുളംതണ്ടില്‍‍ പാട്ടുണ്ടോ.. / എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ചെണ്ടുകള്‍ വാടുന്നു.. / എന്നു നീ മാമരഛായയില്‍ / മഴപ്പൂക്കളായ് പെയ്യുന്നു.. (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)
ചിത്രം -

ഈ പുഴയും കടന്ന്
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു / താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ.. / നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (സംഗീതം - ജോണ്‍സന്‍, പാടിയത് - കെ ജെ യേശുദാസ്)

തച്ചോളി വര്‍ഗീസ് ചേകവര്‍
മാലേയം മാറോടലിഞ്ഞും / മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും / നെഞ്ചില്‍ക്കുതിര്‍ന്നാടും പൊന്നിന്നാട / ഒന്നൊന്നായഴിഞ്ഞും / നിന്റെ മാറില്‍ ചെണ്ടുമല്ലിപ്പൂവിന്‍ / നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (സംഗീതം - ശരത്, പാടിയത് - കെ എസ് ചിത്ര)

അനന്തഭദ്രം
പിണക്കമാണൊ എന്നോടിണക്കമാണോ / അടുത്തു വന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ / മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടിപ്പു പോലെ / തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - എം ജി ശ്രീകുമാര്‍, മഞ്ജരി)

അനന്തഭദ്രം
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ / മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ / വള്ളത്തി വന്നെന്നെ കണ്ണിറുക്കുന്നെ മാലമ്മ ലുല്ലൂയ / പള്ളത്തി വന്നെന്നെ പള്ളു പറഞ്ഞെ മാലമ്മ ലുല്ലൂയ (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - കലാഭവന്‍ മണി)

രണ്ടാം ഭാവം
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു / മൗനാനുരാഗത്തിന്‍ ലോലഭാവം / കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു / പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം / പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം... (സംഗീതം - വിദ്യാസാഗര്‍, പാടിയത് - പി ജയചന്ദ്രന്‍, സുജാത മോഹന്‍)

ഡ്രീംസ്
മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പു പോലെ / അണിയാരത്തമ്പിളിപ്പന്തല്‍ / മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ / ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ / ഇന്നല്ലേ നിന്റെ കല്യാണം (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്, സുജാത മോഹന്‍)

കന്മദം
മൂവന്തി താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍ / മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍.. / ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു / നിലാവല കൈയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം.. (സംഗീതം - രവീന്ദ്രന്‍, പാടിയത് കെ ജെ യേശുദാസ്)

ജോണി വാക്കര്‍
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ / കൊണ്ടു വാ ഓഹൊ കൊണ്ടു വാ / കൊമ്പെട് ജും തജുംതജുംതജും തജുംതജും / കുറുംകുഴല്‍ കൊട് ജും തജുംതജുംതജുംത ജും ജുംജും / തപ്പെട് ജും തജുംതജുംതജും തജുംതജും / തകില്‍ പുറം കൊട് ജും തജുംതജുംതജും തജുംതജും / നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവെ (സംഗീതം - എസ് പി വെങ്കിടേഷ്, പാടിയത് - കെ ജെ യേശുദാസ്)

ദേവാസുരം
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. / പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ് / തങ്കത്തേരിലേറും കുളിരന്തിത്താരകള്‍ / വരവര്‍ണ്ണഗീതരാജിയായ്.. / മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. / പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്.. (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - എം ജി ശ്രീകുമാര്‍, അരുന്ധതി)

ദേവാസുരം
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ / പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും.. / സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍.. (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - എം ജി ശ്രീകുമാര്‍

വെബ്ദുനിയ വായിക്കുക