ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്.