സുവിശേഷത്തിന്‍റെ വിശുദ്ധിക്കായ് മഹാസംഗമം

PROPRO
കോഴഞ്ചേരി: മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു തുടങ്ങും.മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരന്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതവാമുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് ഈ മഹായോഗം.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലാണ് മാരാമണ്‍ എന്ന കൊച്ചുഗ്രാമം..

ലോകത്തിന്‍റെ ഏത് കോണിലുമുള്ള വിശ്വാസികളെ മാടി വിളിക്കുന്ന സ്നേഹ തീരമാണ് മാരാമണ്‍; ഓര്‍മകളെ സമൃദ്ധമാക്കുന്ന കാല പ്രവാഹം. കൈപിടിച്ച് ഈ തീരത്തേക്കു പടിയിറങ്ങുന്ന ഓരോ കുഞ്ഞും വിശുദ്ധിയുടെ കുളിര്‍മ്മയിലേക്കാണ് കാല്‍ വയ്ക്കുന്നത്.

വിശ്വ പ്രസിദ്ധിയുടെ ഉത്തുഗതയിലും നില്‍ക്കുന്പോഴും ലാളിത്യത്തിന്‍റെ തെളിനീരാണ് മാരാമണ്‍. ആയിരങ്ങളെ സുവിശേഷത്തിന്‍റെ ആത്മവിശുദ്ധിയിളെക്ക് ആനയിക്കുന്ന മഹാപ്രവാഹമായത് മാറുന്നു . കാലം മാരാമണ്‍ കണ്‍വന്‍ഷനെ 113-ാം വര്‍ഷത്തിലേക്ക് ആനയിക്കുന്പോള്‍ വിശ്വാസികളുടെ ജീവിതത്തെ തൊട്ടു കടന്നു പോകുന്ന പന്പാനദിയും ദൈവ കൃപയുടെ അലൗകിക പ്രവാഹമായി മാറുകയാണ്.


PROPRO
മാരാമണ്‍ ബന്ധങ്ങളുടെ ഉല്‍സവവും ഒത്ധമയുടെയും സ്നേഹത്തിന്‍റെയും ആഘോഷവുമാണ്.കലുഷിത ലോകത്ത് കത്ധണയുടെ തണല്‍പരത്താനുള്ള വിളി ആണ് മാരാമണ്‍ കണ്‍വന്‍ഷന്‍റെ മുഖമുദ്ര. മാരാമണ്ണിലെ ശുദ്ധമായ വചനവും നിര്‍മലമായ മണല്‍പ്പരപ്പും മാറ്റമില്ലാത്ത യാഥാര്‍ഥ്യമായി തുടത്ധന്നു എന്നത് ആയിരങ്ങളെ വചനത്തില്‍ ഉറപ്പിക്കുന്നു.

അച്ചടക്കത്തിന്‍റെയും ആത്മ നിയന്ത്രണത്തിന്‍റെയും ആത്മ വിദ്യാലയമായി മാറുന്നു മാരാമണ്‍.ഓരോ കണ്‍വന്‍ഷനും ഓരോ ജീവിതവും പ്രാസംഗികത്ധടെ ഓരോ വാക്കുകളും ഗായക സംഘത്തിന്‍റെ ഓരോ താളവും നമ്മെ പുതുക്കത്തിന്‍റെയും നവീകരണത്തിന്‍റെയും തീരങ്ങളിലേക്ക് നയിക്കുന്നു.

ഈ മഹായോഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷ സംഘത്തിന്‍റെ ചുമതലയില്‍ ഭാരതത്തിലെ 17 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം ഗ്രാമങ്ങളില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയിലൂടെ 52 മിഷനറി അച്ചന്‍മാരും 200ല്‍ അധികം സുവിശേഷകരും 400 അനുബന്ധ പ്രവര്‍ത്തകരും ഭാരത സുവിശേഷവത്കരണത്തിനായി പ്രവര്‍ത്തിക്കുന്നു.

മാരാമണ്‍ കണ്‍വന്‍ഷന്‍റെ തനതായ പ്രത്യേകതകള്‍ അതിനെ അതുല്യവും അമൂല്യവുമാക്കുന്നു. ലക്ഷത്തിലധികം ജനങ്ങള്‍ തിക്കും തിരക്കും കൂടാതെ ശാന്തമായി ഇരുന്നു വചനം ശ്രവിക്കുന്ന മഹാസമ്മേലനമാണിത് ഓലമേഞ്ഞ പന്തലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് സമീപ ഇടവകകളാണ്.

പന്തലിലേക്ക് നടന്ന് ഇറങ്ങാനായി താല്‍ക്കാലിക മരപ്പാലങ്ങള്‍ തീര്‍ത്തിരിക്കുന്നു , ഡിഎസ്എംസിയുടെ നേതൃത്വത്തില്‍ ചിട്ടയായി ഗാന പരിശീലനം നടത്തിയ 101 അംഗങ്ങള്‍ അടങ്ങിയ ഗായകസംഘം തയാറായി നില്‍ക്കുന്നു, പാട്ടു പുസ്തകം, സഭയിലെ അംഗീകൃത സംഘടനകള്‍ക്കും ഭദ്രാസനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി സ്റ്റാളുകള്‍ ഇവയൊക്കെ കണ്‍വന്‍ഷന്‍റെ പ്രത്യേകതകളാണ്. വിവിധ സംസ്ഥാനങ്ങളിലെ മിഷന്‍ ഫീല്‍ഡുകളെപ്പറ്റി വിശദീകരിക്കുന്ന പ്രദര്‍ശന സ്റ്റാള്‍ മണല്‍പ്പുറത്ത് സജ്ജമാക്കിയിട്ടുണ്ട്.


ഫെബ്രുവരി 10 ന്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത അധ്യക്ഷനാവും.
PROPRO

കണ്‍വെന്‍ഷനെത്തുന്ന തീര്‍ഥാടകത്ധടെ സൗകര്യാര്‍ഥം സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പൈടെ എല്ലാ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും മാരാമണില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോട്ടയം ലൈനില്‍ പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും ഇത്തവണ തിത്ധവല്ലയില്‍ രണ്ടുമിനിട്ട് പ്രത്യേകസ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തിങ്കള്‍മുതല്‍ ശനിവരെ രാവിലെ പത്തരയ്ക്കും രണ്ടരയ്ക്കും വൈകീട്ട് ആറരയ്ക്കുമാണ് പൊതുയോഗങ്ങള്‍. 17ന് ഉച്ചകഴിഞ്ഞ് സമ്മേളനത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

പ്രൊഫ. മാക്ക ജെ. മസാന്‍ഗോ, ഡോ. മിറോന്‍ എസ്. ആസ്ബര്‍ഗര്‍, ഡോ. ചാള്‍സ് പ്രൈസ് എന്നിവരാണ് ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ അതിഥികള്‍.