വാഴ്ത്തപ്പെട്ട ചാവറയച്ചന്‍

WDWD
സാധാരണക്കാരില്‍ സാധാരണക്കരനായി ജ-നിച്ച് കര്‍മ്മനിരതവും വ്രതശുദ്ധവുമായ ജ-ീവിതത്തിലൂടെ വാഴ്ത്തപ്പെട്ടവനായി ഉയരുക - അതാണ് ചാവറയച്ചന്‍ എന്നറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ !

1986 ഫെബ്രുവരി 8 നായിരുന്നു കോട്ടയത്ത് മാര്‍പ്പാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ഈ മഹാപുരുഷന്‍റെ പുണ്യാത്മാവിന്‍റെ ഇരുനൂറാം ജന്മദിനം - രണ്ടാമത്തെ ജന്മശതാബ്ദി2005ല്‍ ആഘോഷിച്ചു. 1805 ഫെബ്രുവരി 10 ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം.1871 ജ-നുവരി മൂന്നിന് കൊച്ചിക്കടുത്ത് കൂനമാവില്‍ അന്തരിച്ചു.

കൈനകരി സീറോ മലബാര്‍ സഭയിലെ മറിയം തോപ്പിലിന്‍റെയും കുര്യാക്കോസ് ചാവറയുടെയും മകനായിരുന്നു കുര്യാക്കോസ് ഏലിയാസ്. എട്ടാം ദിവസം ആലപ്പുഴ ചേന്നങ്കരി പാരിഷ് പള്ളിയില്‍ മാമോദീസ കര്‍മ്മം നടന്നു.

സെന്‍റ് ജേ-ാസഫ് പള്ളിയില്‍ വികാരിയുടെ കീഴിലാണ് ആദ്യം പൗരോഹിത്യത്തിന് പഠിച്ചു തുടങ്ങിയത്. 1818 ല്‍ പതിമൂന്നാം വയസ്സില്‍ പള്ളിപ്പുറത്തെ സെമിനാരിയില്‍ ചേര്‍ന്നു. മാല്‍പ്പന്‍ തോമസ് പാലയ്ക്കല്‍ ആയിരുന്നു റെക്ടര്‍. 1829 നവംബര്‍ 2 ന് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തി. 1830 ലാണ് ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയത്.

ജ-ാതി ചിന്തയ്ക്കെതിരെ സമൂഹ മനസ്സാക്ഷിയെ നേര്‍ വഴി നടത്തിയ ശ്രീനാരായണ ഗുരു ജ-നിച്ച കാലത്ത് ജ-ാതിക്കും ഭേദ ചിന്തകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സൗജ-ന്യ ഭക്ഷണം നല്‍കുകയും ചെയ്തു ചാവറയച്ചന്‍. അക്കാലത്ത് ചിന്തിക്കാന്‍ പോലുമാകാത്ത പ്രവൃത്തിയായിരുന്നു അത്.

WDWD
പുണ്യസ്നാനത്തില്‍ നിന്നും കിട്ടിയ പവിത്രത ഒരിക്കലും കളങ്കപ്പെട്ടിട്ടില്ലെന്ന് മരണക്കിടക്കയില്‍ സധൈര്യം പ്രഖ്യാപിച്ച പുണ്യാത്മവായിരുന്നു ചാവറയച്ചന്‍. പുരോഹിത വര്‍ത്തിയും മാനുഷിക പ്രവര്‍ത്തനങ്ങളും ഒരു പോലെ കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ജ-ാതിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടവകകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ മടികാണിച്ചാല്‍ പള്ളികള്‍ അടച്ചിടുമെന്നും ചാവറയച്ചന്‍ പ്രഖ്യാപിച്ചു. വികാരി ജ-നറലായിരിക്കുമ്പോഴാണ് അദ്ദേഹം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അക്കാലത്ത് ദാരിദ്യ്രത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കഴിഞ്ഞ ദളിതര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ചാവറയച്ചന്‍ ദളിത് കുഞ്ഞുങള്‍ക്ക് സൗജ-ന്യമായി പുസ്തകവും വസ്ത്രവും ലഭ്യമാക്കി.

ജ-ാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അന്നത്തെ കാലത്ത് പുരോഹിതനായ ഒരാളുടെ ഭാഗത്ത് നിന്നുമുള്ള ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏവരെയും അതിശയിപ്പിച്ചിരുന്നു.

കുടുംബ ബന്ധങ്ങളെക്കുറിച്ചും വളരെ ബോധവാനായിരുന്നു അദ്ദേഹം. ഭിന്നിക്കപ്പെട്ട രാജ-്യം നശിക്കുന്നതുപോലെ ഭിന്നിച്ച കുടുംബവും നാശപ്പെട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

WDWD
''നല്ല അപ്പന്‍റെ ചാവരുള്‍'' അദ്ദേഹത്തിന്‍റെ മരണലിഖിതമാണ്. കേരളത്തിലെ സഭകളുടെ ചരിത്രവും വിശദാംശങ്ങളും ഉള്‍പ്പെടുത്തി എഴുതിയ നാളാഗമങ്ങള്‍, ആത്മാനുതാപം, മരണ വീട്ടില്‍ പാടാനുള്ള പാന, അനസ്താസ്യയുടെ രക്തസാക്ഷ്യം തുടങ്ങിയവ അദ്ദേഹത്തിന്‍റെ രചനാ പാടവത്തിന്‍റെ ഉത്തമോദാഹരണങ്ങളാണ്.

സാംസ്കാരിക രംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കിയ അദ്ദേഹം അച്ചടി മാദ്ധ്യമ രംഗത്തും പുതിയ അദ്ധ്യായം കുറിച്ചു. ആത്മീയവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു.

ഭാവി തലമുറയെക്കൂടി മുന്നില്‍ കണ്ടു കൊണ്ടായിരുന്നു അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മാനവിക പ്രവര്‍ത്തനങ്ങളും സഭാ പ്രവര്‍ത്തനങ്ങളും കൊണ്ട് 50 വര്‍ഷത്തോളം നീണ്ട വിശ്രമരാഹിത്യം അദ്ദേഹത്തിന് മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.