എടത്വാപള്ളി പെരുന്നാള്‍ ഇന്ന്

എടത്വയിലെ വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്‍റെ തിരുനാളാണ് ഇന്ന് .ഏപ്രില്‍ 27 ന് ആണ് പള്ളി പെരുന്നാളിനു കൊടിയേറിയത്. തിരുനാളില്‍ പങ്കു കൊള്ളാന്‍ നാടിന്‍റെ നാനാ ഭാഗത്തുനിന്നും ക്രൈസ്തവരും മറ്റു വിശ്വാസികളും പള്ളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഏടത്വാപള്ളിയുടെ 200 മത് വാര്‍ഷികം 2010 ല്‍ ആഘോഷിക്കും

. എടത്വാപുണ്യവാളന്‍റെ ദിവ്യാനുഗ്രഹങ്ങള്‍ ക്കായി നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമായെത്തുന്ന പതിനായിര ക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇരുപതു നാള്‍ ഭക്തിയുടെയും ആത്മസംതൃപ്തിയുടെയും സായൂജ്യദിനങ്ങളായിരുന്നു.

രണ്ടു നൂറ്റാണ്ടോളമായി തീര്‍ഥാടകര്‍ക്ക് ആശയും അഭയവുമായി നില നില്‍ക്കുകയാണ് എടത്വായിലെ ഗീവര്‍ഗീസ് പുണ്യവാളന്‍ . വിശുദ്ധ ഗീവര്‍ഗീസിന്‍റെ അനുഗ്രഹം തേടി നാനാജാതിമതസ്ഥരായ ഭക്തജനലക്ഷങ്ങളാണ് എടത്വായിലേക്ക് വര്‍ഷംതോറും പ്രവഹിക്കുന്നത്.

വിശുദ്ധ ഗീവര്‍ഗീസിന്‍റെ നാമത്തില്‍ സ്ഥാപിതമായ ദേവാലയം ആയിരങ്ങള്‍ക്ക് ആശ്രയവും തീര്‍ഥാടകര്‍ക്ക് അനുഗ്രഹവുമാണ് . അത്ഭുത പ്രവര്‍ത്തകനും മധ്യസ്ഥനുമായി അറിയ പ്പെടുന്ന എടത്വാ പുണ്യവാളന്‍ ഭക്തജനങ്ങള്‍ക്ക് പ്രത്യക്ഷ വിശ്വാസമാണ് മാനസിക രോഗികളും ബാധാഉപദ്രവമുള്‍ലവരും വിശുദ്ധന്‍റെ രൂപത്തെ അഭയകേന്ദ്രമായി കരുതുന്നു.


മാനസീകരോഗികള്‍ക്കും ബാധയുടെയും ക്ഷുദ്രത്തിന്‍റെയും ഭീഷണിയില്‍ ഉഴലുന്നവര്‍ക്കും ശരണപ്രാര്‍ഥനകളുമായി എത്തുന്നവര്‍ക്കും ആപല്‍ ബാന്ധവനും അഭയസ്ഥാനവുമാണ് തേടുന്നവരെ ഉപേക്ഷിക്കാത്ത ഈ വിശുദ്ധന്‍. എടത്വാ പുണ്യവാളന്‍. മീന്‍ പിടിത്തക്കാര്‍ വലകളില്‍ എടത്വാപള്ളിയില്‍ നിന്നു നേര്‍ച്ചയായി കൊണ്ടുപോകുന്ന നൂലുണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്.

പള്ളിമുറ്റത്തെ തേക്കുമരത്തിനു അത്ഭുതശക്തിയുടെ അംശമുണ്ടെന്നു ഭക്തജനങ്ങള്‍ കരുതുന്നു. വേനലില്‍ ഇല പൊഴിഞ്ഞു മുരടിച്ചു നില്‍ക്കുന്ന തേക്കുമരം പെരുനാള്‍ അടുക്കുന്പോള്‍ ഇലകള്‍ വന്നു ഹരിതാഭമാകും കൊടിമരച്ചോട്ടില്‍ ഒഴിക്കുന്ന നേര്‍ച്ച വെളിച്ചെണ്ണ ചെറിയ കുപ്പികളില്‍ സൂക്ഷിച്ചുവച്ച് ശാരീരികവേദനകള്‍ക്ക് ഔഷധമായി ഉപയോഗിക്കുക പതിവാണ്

1810 സെപ്റ്റംബര്‍ 29-നായിരുന്നു ദേവാലയത്തിന്‍റെ തറക്കല്ലിടല്‍ ഏടത്വാ ഉള്‍പെട്ടിറ്റുന്ന വാരാപ്പുഴ രൂപതയുടെ മെത്രാനായിരുന്ന റെയ്മണ്ട് തിരുമേനിയാണ് ദേവാലയസ്ഥാപനത്തിനുള്ള അനുമതി നല്‍കിയത്.

കേരളത്തിലെ ക്രൈസ്തവതീര്‍ഥാടന കേന്ദ്രങ്ങളില്‍ എടത്വാപള്ളിക്ക് പ്രമുഖ സ്ഥാനമാണ് അര്‍ഹിക്കുന്നത്. കുട്ടനാടിന്‍റെ ആത്മീയ തലസ്ഥാനമാണ് എടത്വാ .1811 ഏപ്രില്‍ 27നു ആയിരുന്നു എടത്വാപള്ളിയിലെ ആദ്യത്തെ തിരുനാളിനു കൊടിയേറിയത്.

വെബ്ദുനിയ വായിക്കുക