അതുകൊണ്ടുതന്നെ നല്ല സമയത്ത് നില്‍ക്കുന്ന സംവിധായകന്‍റെയും നായകതാരത്തിന്‍റെയും ബലത്തില്‍ പരോള്‍ ജയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതിനുശേഷം വരുന്ന മാമാങ്കവും ഹിറ്റാകും. തന്ത്രജ്ഞര്‍ വിജയികളാകും. ഒരു പ്രൊഡക്‍ട് എങ്ങനെ വില്‍ക്കണമെന്ന് അറിയുന്നവര്‍ക്ക് ബിസിനസ് വഴങ്ങും. ഈ പറഞ്ഞവരെല്ലാം തങ്ങളുടെ കലാസൃഷ്ടി എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്ന് അറിവുള്ളവരാണ്. അതുകൊണ്ട് തന്നെ 100 കോടി ക്ലബ് എന്നത് മമ്മൂട്ടി വിദൂരമല്ല.