പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്?

ഞായര്‍, 11 മാര്‍ച്ച് 2018 (15:41 IST)
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തുന്ന പ്രിയ വാര്യരുടെ അടുത്ത ചിത്രം ബോളിവുഡില്‍. യുവാക്കളുടെ ഹരമായ രണ്‍‌വീര്‍ സിങ്ങ് നായകനാകുന്ന സിംബയില്‍ രണ്‍‌വീറിന്റെ നായികയായി പ്രിയ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
 
പ്രിയയുടെ ആദ്യ ചിത്രമായ അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ ഭാവപ്രകടനങ്ങൾ ഇന്ത്യയും കടന്ന് ഓസ്ക്കർ വേദിയിൽ വരെയെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന താരമായി പ്രിയ ഇതിനോടകം മാറിക്കഴിഞ്ഞു. 
 
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍