2 മാസത്തിനുള്ളില്‍ 3 മെഗാഹിറ്റ് സൃഷ്ടിക്കാന്‍ രജനികാന്തിനും സല്‍മാന്‍‌ഖാനും കഴിയില്ല, മോഹന്‍ലാലിന് കഴിയും!

പ്രവീണ്‍ ജോജോ

വ്യാഴം, 3 നവം‌ബര്‍ 2016 (17:00 IST)
വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നവരാണ് രജനികാന്തും സല്‍മാന്‍ ഖാനുമൊക്കെ. രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകള്‍. എന്നാല്‍ അവരുടെ സിനിമകള്‍ തമ്മില്‍ ഏറ്റവും കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും ഇടവേളയുണ്ടാകും. എല്ലാവര്‍ഷവും ഒരു മെഗാഹിറ്റ് നല്‍കാന്‍ സല്‍മാന്‍ ഖാന് കഴിയാറുണ്ട്. രജനികാന്ത് ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെ ഇടവേളയെടുത്താണ് വന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നത്.
 
എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ മൂന്ന് മെഗാഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിയുമോ? അത് അസാധ്യമെന്നുതന്നെ പറയാം. എന്നാല്‍ മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിച്ചത് മൂന്ന് തകര്‍പ്പന്‍ ഹിറ്റുകളാണ്.
 
അതിലൊന്ന് പുലിമുരുകനാണ്. അത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായിക്കഴിഞ്ഞു. തെലുങ്ക് ഭാഷയിലാണ് അടുത്ത സിനിമ - ജനതാ ഗാരേജ്. ബാഹുബലിക്ക് ശേഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമായി ജനതാ ഗാരേജും മാറി.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഒപ്പം’ അടുത്ത സിനിമ. ഈ സിനിമയുടെ കളക്ഷന്‍ 60 കോടിയും കടന്ന് കുതിക്കുകയാണ്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് ഭാഷകളില്‍ മൂന്ന് മെഗാഹിറ്റുകള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിനല്ലാതെ ഇന്ത്യയിലെ മറ്റേത് താരത്തിന് കഴിയുമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ ചോദ്യം.

വെബ്ദുനിയ വായിക്കുക