ടീസര്‍ റിലീസായതോടെ ലിങ്ക എങ്ങും ചര്‍ച്ചാവിഷയമാണ്. രജനികാന്ത് നായകനാകുന്ന ഈ ചിത്രം മുല്ലപ്പെരിയാര്‍ വിഷയമാണോ ചര്‍ച്ച ചെയ്യുന്നത് എന്നതാണ് ഉയരുന്ന പ്രധാനമായ ചോദ്യം. വിവാദങ്ങള്‍ ഒന്നും തന്നെ പ്രമേയത്തില്‍ വരുന്നില്ലെന്ന് സംവിധായകന്‍ കെ എസ് രവികുമാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഒരു ഡാം നിര്‍മ്മാണം തന്നെയാണ് ചിത്രത്തിന്‍റെ പശ്ചാത്തലമെന്ന് ഉറപ്പാണ്.