മോഹന്‍ലാല്‍ മാറുന്നു, ഇനി ഒരുവര്‍ഷം 2 ചിത്രങ്ങള്‍ മാത്രം
ചൊവ്വ, 24 ജനുവരി 2012 (15:20 IST)
PRO
മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ പ്രായത്തിനൊത്ത, കഴിവിനൊത്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നില്ല എന്ന ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തങ്ങളുടെ കരിയറില്‍ ഒരു ഗുണവും ചെയ്യാത്ത സിനിമകളുടെ ഭാഗമാകാനായി മമ്മൂട്ടിയും മോഹന്‍ലാലും ഓടിനടന്ന് അഭിനയിക്കുകയാണെന്നും ആരോപണങ്ങള്‍ പതിവാണ്. എന്തായാലും മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നു, ഇനി ഓടിപ്പാഞ്ഞുള്ള അഭിനയം മതിയാക്കാം.
വര്‍ഷത്തില്‍ ഇനി രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ എന്നാണ് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ തീരുമാനം നടപ്പാക്കുന്നു. ഒരേ സമയം ഒന്നിലധികം ചിത്രങ്ങളുടെ ഭാഗമാകില്ല. നല്ല കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത് അവതരിപ്പിക്കും.
കാസനോവ വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈ സിനിമ മോഹന്‍ലാലിന്റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ഇവിടം മുതല്‍ യൂണിവേഴ്സല്‍ സ്റ്റാറിന്റെ പുതിയ യാത്ര തുടങ്ങുകയാണ്. നല്ല സിനിമകളുടെ ഭാഗമാകാനായി ചിത്രങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ കേരളം ആനന്ദത്തോടെയാണ് ശ്രവിക്കുന്നത്.
മോഹന്‍ലാലിന്റെ പാത പിന്തുടര്ന്ന് മമ്മൂട്ടിയും സിനിമകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. കാമ്പുള്ള സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ദേശീയ - അന്തര്‍ദ്ദേശീയ തലങ്ങളില്‍ വീണ്ടും അംഗീകരിക്കപ്പെടട്ടെ.