മമ്മൂട്ടി ഒന്നേന്ന് തുടങ്ങി, ഇനി കാണാം കളി!

ചൊവ്വ, 22 ജനുവരി 2013 (21:35 IST)
PRO
പത്ത് സിനിമകള്‍ കഴിഞ്ഞപ്പോള്‍ കടുത്ത ആരാധകര്‍ പോലും നിരാശരായി. ഇനി ഒരു മടങ്ങിവരവ് അസാധ്യമെന്ന് കരുതി. എന്നാല്‍ ഉറച്ച മനസുമായി ഈ പരാജയങ്ങളെയെല്ലാം നേരിട്ട് അദ്ദേഹം നിന്നു - മമ്മൂട്ടി. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച നടന്‍‌മാരില്‍ ഒരാള്‍. പരാജയപ്പെട്ട സിനിമകളെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ജനങ്ങളില്‍ നിന്ന് അകന്നുനിന്ന സിനിമകളായിരുന്നു എന്ന തിരിച്ചറിവ് മറ്റാരെയും‌കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവപരിചയം ഈ തിരിച്ചടിയെ നിസംഗതയോടെ നോക്കിക്കാണാന്‍ സഹായിച്ചു.

പരാജയങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന സമയത്തും തന്‍റെ നല്ലകാലം വീണ്ടുമെത്തുമെന്ന ആത്‌മവിശ്വാസത്തോടെ വരും‌കാല പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു മമ്മൂട്ടി. അതിന്‍റെ ഗുണം കിട്ടിത്തുടങ്ങി. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയാണ് തുടക്കം. രക്തച്ചൊരിച്ചിലും വെടിവയ്പ്പുമൊക്കെയായി എത്തിയ സിനിമകള്‍ക്കിടയില്‍ നിശബ്ദം തലയുയര്‍ത്തി നിന്നു ബാവുട്ടി. പുതിയ പോസ്റ്ററിലെ തലവാചകം ഇങ്ങനെയാണ് - “ബാവുട്ടി മാത്രം നിലനിന്നു” !

മലയാളിത്തമുള്ള നല്ല സിനിമകള്‍ മലയാളികള്‍ എന്നും സ്വീകരിക്കുമെന്ന് മമ്മൂട്ടിക്ക് അറിയാം. അതുകൊണ്ടുതന്നെ ആ ഘടകത്തിന് പ്രാധാന്യം കൊടുത്താണ് മമ്മൂട്ടി തന്‍റെ ഭാവി പ്രൊജക്ടുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനി വരാന്‍ പോകുന്ന മമ്മൂട്ടിച്ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ആഘോഷമേളം തീര്‍ക്കുമെന്ന് നിസ്സംശയം പറയാം. അതേ, മമ്മൂട്ടി വീണ്ടും കളം നിറഞ്ഞ് കളിക്കാനൊരുങ്ങുകയാണ്. എതിരാളികള്‍ കണ്ടുപഠിക്കേണ്ട കളി!

അടുത്ത പേജില്‍ - ഇവന്‍ കമ്മത്ത്, ആരുണ്ട് എതിര്‍ക്കാന്‍?

PRO


ചിത്രം: കമ്മത്ത് ആന്‍റ് കമ്മത്ത്
സംവിധാനം: തോംസണ്‍

അടുത്ത പേജില്‍ - ജോലി പോയി, ഇനിയെന്തു ചെയ്യും?

PRO


ചിത്രം: ഇമ്മാനുവല്‍
സംവിധാനം: ലാല്‍ ജോസ്

അടുത്ത പേജില്‍ - ആവര്‍ത്തിക്കുമോ അബു?

PRO


ചിത്രം: കുഞ്ഞനന്തന്‍റെ കട
സംവിധാനം: സലിം അഹമ്മദ്

അടുത്ത പേജില്‍ - മെഗാസ്റ്റാര്‍ തോക്കെടുക്കുന്നു വീണ്ടും!

PRO


ചിത്രം: ഗ്യാംഗ്സ്റ്റര്‍
സംവിധാനം: ആഷിക് അബു

അടുത്ത പേജില്‍ - പറയുന്നത് രാഷ്ട്രീയമോ?

PRO


ചിത്രം: അരിവാള്‍ ചുറ്റിക നക്ഷത്രം
സംവിധാനം: അമല്‍ നീരദ്

അടുത്ത പേജില്‍ - രക്ഷകന്‍ രഞ്ജിത് വീണ്ടും!

PRO


ചിത്രം: ലീല
സംവിധാനം: രഞ്ജിത്

അടുത്ത പേജില്‍ - ഇമ്മിണി ബല്യ ചിത്രം!

PRO


ചിത്രം: ബാല്യകാലസഖി
സംവിധാനം: പ്രമോദ് പയ്യന്നൂര്‍

അടുത്ത പേജില്‍ - വന്‍ ശക്തികളുടെ സംഗമം

PRO


ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മമ്മൂട്ടിയുടെ താരപരിവേഷം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക