ഫിലോമിന: കൃത്രിമത്വമില്ലാത്ത അഭിനയം

PROPRO
അഭിനയസിദ്ധി ഫിലോമിനയുടെ കൂടപ്പിറപ്പായിരുന്നു. ഒട്ടും കൃത്രിമത്വമില്ലാതെ അവര്‍ക്ക് അഭിനയിക്കാനായത് അതുകൊണ്ടാണ്. 2006 ജനുവരി 2നായിരുന്നു ഫിലോമിന നമ്മെ വിട്ടു പിരിഞ്ഞത്.

ഗോഡ് ഫാദര്‍,മാലായോഗം,കിരീടം, അങ്കിള്‍ബണ്‍, മാനത്തെ കൊട്ടരം, കിരീടം,തലയണമന്ത്രം,ഇന്‍ ഹരിഹര്‍ നഗര്‍, വൃദ്ധന്മാര്‍ സൂക്ഷിക്കുക, തുറക്കത്തവാതില്‍, ചാട്ട, ഇന്നലെ ,വെങ്കലം ,ചുരം, വിയറ്റ്നാം കോളനി, കോളജ് ഗേള്‍ ,തനിയാവത്തനം,കുട്ടിക്കുപ്പായം, സുബൈദ, തുറക്കാത്ത വാതില്‍, ചാട്ട, , പ്രാദേശിക വാര്‍ത്തകള്‍, ആറടി മണ്ണിന്‍റെ ജന്മി തുടങ്ങിയവ പ്രധാനപ്പെട്ട സിനിമകള്‍.
.
നാട്ടിന്‍പുറത്ത് നാമെന്നും കാണുന്ന കഥാപാത്രങ്ങളായാണ് ഫിലോമിന പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത്. നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ അവര്‍ക്ക് വല്ലാത്ത മിടുക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു .

പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ ഫിലോമിനയെ പതിവായി അഭിനയിപ്പിച്ചത് ഈ ഗുണവിശേഷം കൊണ്ടാണ്.

60കളില്‍ ഒട്ടേറെ നാടകങ്ങളില്‍ അവര്‍ വേഷമിട്ടു .അധികവും മുസ്ളീം കഥാപാത്രങ്ങളേയാണ് അവതരിപ്പിച്ചിരുന്നത്.

ചിരി ഫിലോമിനയ്ക്ക് സ്വന്തമാണ്. സഹജമായ ശീലവും ചിരിയ്ക്കലിലാണ്. ഫിലോമിന ജീവിതത്തില്‍ നിന്ന് യാത്രയായതും ചരിപ്പിച്ച കുറെ കഥാപാത്രങ്ങളെ ബാക്കിവച്ചാണ്.

അഞ്ഞൂറാനോട് പക മൂത്ത് കലിതുള്ളുന്ന ആനപ്പാറ അച്ചാമ്മ, അവര്‍ ചെവിയടച്ച ആനയെക്കൊണ്ട് പനിനീര് തളിപ്പിക്കുന്ന രംഗം ഹൃദ്യമായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഞാന്‍ ഗന്ധര്‍വ്വനിലെ പ്രായോഗിക ബുദ്ധിക്കാരിയായ നല്ല മുത്തശ്ശി.

മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്നവും ആയ്രുന്ന ഫിലോമിനയുടെ അവസാനത്ത സിനിമ. ആകെ 750ല്‍ ഏറെ ചിത്രങ്ങളില്‍ വേഷമിട്ടു.മൊയ്തു പടിയത്ത് എഴുതി , ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച്, എന്‍ കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കുട്ടിക്കുപ്പായത്തിലാണ് ഫിലോമിന ആദ്യം അഭിനയിച്ചത്.


മണ്ടന്മാര്‍ ലണ്ടനില്‍ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടാണ് ഫിലോമിനയെ ഹാസ്യപ്രധാനമായ റോളിലേക്ക് തിരിച്ചുവിട്ടത്.

തുറക്കാത്തവാതില്‍ ഓളവും തീരവും എന്നീചിത്രങ്ങളിലെ അഭിനയത്തിന്‍1970ല്‍ ആണ് ഫൊീലോമിനക് ആദ്യത്തെ സംസ്താന അവാര്‍ഡ് കിട്ടിയത്. പ്പിന്നീട് തനിയാവര്‍ത്തനത്തിനു അവര്‍ഡ് ലഭിച്ചു.

എന്നാല്‍ ഓളവും തീരവും എന്ന സിനിമയിലെ ബീവാത്തുമ്മയാണ് മലയാള സിനിമയ്ക്ക് ഫിലോമിനയുടെ മികച്ച സംഭാവന. സുന്ദരിയായ മകളെ പോറ്റുകയും വില്ലന്മാരില്‍ നിന്നും രക്ഷിക്കുകയും ഒടുവില്‍ പണക്കാരന് കെട്ടിച്ചുകൊടുത്ത് കാമുകനായ ബാപ്പൂട്ടിയെ തഴയേണ്ടി വരികയും ചെയ്യുന്ന നിര്‍ണ്ണായകമായ അമ്മവേഷം ഫിലോമിന മികവുറ്റതാക്കി.

വിയറ്റ്നാം കോളനിയിലെ ധനികയെങ്കിലും നിരാലംബയായി ജീവിക്കേണ്ടി വന്ന ഉമ്മ മറ്റൊരു നല്ല കഥാപാത്രമാണ്. അതില്‍ മൂസാസേട്ടുവായി അഭിനയിച്ച നെടുമുടി വേണു, ഉമ്മയെ കണ്ടുമുട്ടുന്ന രംഗത്ത് ഉമ്മാ എന്ന് വിളിച്ചപ്പോള്‍ താന്‍ യഥാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയതായി ഫിലോമിന മുന്പ് പറഞ്ഞിട്ടുണ്ട്.

ജനകീയം ജാനകിയായിരുന്നു ഫിലോമിന അഭിനയിച്ച ടെലിവിഷന്‍ പരന്പര.

നല്ലതു കണ്ടാല്‍ അംഗീകരിക്കുകയും ജീവിതത്തില്‍ ഒരിയ്ക്കലും കുശുന്പു കാട്ടാതിരിക്കുകയും ചെയ്ത സ്ത്രീയായിരുന്നു ഫിലോമിനയെന്ന് സുകുമാരി അനുസ്മരിച്ചു.

പ്രമേഹം ഉണ്ടായിട്ടും മധുരപലഹാരം കഴിച്ചു. ജീവിതവും ആഹാരവും അവരാസ്വദിച്ചു - ഒടുവില്‍ വിരല്‍ മുറിച്ചു - മസ്തിഷ്കാഘാതമുണ്ടായി - മരണത്തിന്‍റെ ഇരുള്‍കയത്തിലേക്ക് അകന്നു പോയി.




വെബ്ദുനിയ വായിക്കുക