പൃഥ്വിരാജ് - മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍!

വ്യാഴം, 18 ഒക്‌ടോബര്‍ 2012 (15:33 IST)
PRO
പൃഥ്വിരാജിന് 30 വയസ് തികഞ്ഞു. സിനിമയിലെത്തിയിട്ട് 10 വര്‍ഷവും കഴിഞ്ഞു. എന്താ‍ണ് മലയാള സിനിമയില്‍ ഇന്ന് പൃഥ്വി എന്ന നടന്‍? എവിടെയാണ് അദ്ദേഹത്തിന്‍റെ സ്ഥാനം? അദ്ദേഹം സൂപ്പര്‍സ്റ്റാറാണോ? ഈ ചോദ്യങ്ങള്‍ ഉയരുമ്പോഴും അവയ്ക്കെല്ലാം ഒരു ചെറുചിരിയില്‍ മറുപടി നല്‍കി തന്‍റെ കര്‍മ്മത്തില്‍ മുഴുകുകയാണ് പൃഥ്വി ചെയ്യാറ്‌. ഈയിടെയായി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ പോലും വിരളം.

പൃഥ്വി ഏറെ മാറിയിരിക്കുന്നു. പൊട്ടിത്തെറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന പൃഥ്വിയെ ഇപ്പോള്‍ കാണാനാവില്ല. പക്വമായി കാര്യങ്ങളെ സമീപിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ കൂടുതല്‍ ആലോചിക്കുന്നു. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടന്‍ ഇന്ന് മലയാളവും തമിഴും തെലുങ്കും കഴിഞ്ഞ് ബോളിവുഡിലുമെത്തിയിരിക്കുന്നു.

വിമര്‍ശനങ്ങളും വിവാദങ്ങളും മുറയ്ക്ക് നടക്കുമ്പോഴും പൃഥ്വിരാജ് എന്ന താരം വളരുകയാണ്. ബോളിവുഡില്‍ മൂന്ന് പ്രൊജക്ടുകള്‍ കരാറാ‍യിക്കഴിഞ്ഞു. അടുത്ത അരഡസന്‍ ചിത്രങ്ങളുടെ ചര്‍ച്ച നടക്കുന്നു. ബോളിവുഡ് റാണിയായ റാണി മുഖര്‍ജി തന്‍റെ ‘അയ്യ’ എന്ന ചിത്രത്തിലെ നായകനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴൊക്കെ ‘പൃഥ്വിരാജ്, മലയാളം സൂപ്പര്‍സ്റ്റാര്‍’ എന്നാണ് പറയുന്നത്.

മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാവുക എന്നായിരുന്നു പൃഥ്വിരാജിന്‍റെ എക്കാലത്തെയും സ്വപ്നം. അത് യാഥാര്‍ത്ഥ്യമാവുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ പൃഥ്വി എന്ന നടന്‍റെ സിനിമകള്‍ ഇന്ത്യയില്‍ എല്ലാ ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പത്ത് മലയാളം സിനിമകള്‍ തെരഞ്ഞെടുക്കുകയാണ് മലയാളം വെബ്‌ദുനിയ ഇവിടെ. വായനക്കാര്‍ കമന്‍റുകളിലൂടെ ആരോഗ്യകരമായ ചര്‍ച്ചയില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത പേജില്‍ - പ്രണയാര്‍ദ്രനായ നായകന്‍

PRO
ചിത്രം: നന്ദനം
രചന, സംവിധാനം: രഞ്ജിത്

അടുത്ത പേജില്‍ - ക്വട്ടേഷന്‍ ഭരണം!

PRO
ചിത്രം: സ്റ്റോപ്പ് വയലന്‍സ്
സംവിധാനം: എ കെ സാജന്‍

അടുത്ത പേജില്‍ - യുവത്വത്തിന്‍റെ ആഘോഷം

PRO
ചിത്രം: സ്വപ്നക്കൂട്
സംവിധാനം: കമല്‍

അടുത്ത പേജില്‍ - ഭയത്തിന്‍റെ ഇടനാഴികളിലൂടെ

PRO
ചിത്രം: അനന്തഭദ്രം
സംവിധാനം: സന്തോഷ് ശിവന്‍

അടുത്ത പേജില്‍ - കലാലയാഘോഷം!

PRO
ചിത്രം: ക്ലാസ്മേറ്റ്സ്
സംവിധാനം: ലാല്‍ ജോസ്

അടുത്ത പേജില്‍ - അംഗീകാരത്തിന്‍റെ നിറവില്‍

PRO
ചിത്രം: വാസ്തവം
സംവിധാനം: എം പത്‌മകുമാര്‍

(ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പൃഥ്വിക്ക് ലഭിച്ചു)

അടുത്ത പേജില്‍ - തകര്‍പ്പന്‍ കോമഡി

PRO
ചിത്രം: ചോക്ലേറ്റ്
സംവിധാനം: ഷാഫി

അടുത്ത പേജില്‍ - സത്യം ഉറക്കെപ്പറഞ്ഞവന്‍

PRO
ചിത്രം: തലപ്പാവ്
സംവിധാനം: മധുപാല്‍

അടുത്ത പേജില്‍ - പുതിയ അവതാരം

PRO
ചിത്രം: പുതിയ മുഖം
സംവിധാനം: ദീപന്‍

അടുത്ത പേജില്‍ - താരരാജാവിനൊപ്പം

PRO
ചിത്രം: പോക്കിരിരാജ
സംവിധാനം: വൈശാഖ്

അടുത്ത പേജില്‍ - തീവ്രവാദത്തിനെതിരെ പോരാട്ടം

PRO
ചിത്രം: അന്‍‌വര്‍
സംവിധാനം: അമല്‍ നീരദ്

അടുത്ത പേജില്‍ - ഒരു പടയോട്ടത്തിന്‍റെ ചരിത്രം

PRO
ചിത്രം: ഉറുമി
സംവിധാനം: സന്തോഷ് ശിവന്‍

അടുത്ത പേജില്‍ - നന്‍‌മയുള്ള നര്‍മ്മം

PRO
ചിത്രം: മാണിക്യക്കല്ല്
സംവിധാനം: എം മോഹനന്‍

അടുത്ത പേജില്‍ - ദേശങ്ങള്‍ കടന്ന്

PRO
ചിത്രം: വീട്ടിലേക്കുള്ള വഴി
സംവിധാനം: ഡോ.ബിജു

അടുത്ത പേജില്‍ - പണമുണ്ടാക്കാനുള്ള വഴികള്‍

PRO
ചിത്രം: ഇന്ത്യന്‍ റുപ്പി
സംവിധാനം: രഞ്ജിത്

വെബ്ദുനിയ വായിക്കുക