മഹാനടന് ജഗതി ശ്രീകുമാര്‍ സാധരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. നിത്യജീവിതത്തിലെ എല്ലാ സാഹചര്യങ്ങളോടും അദ്ദേഹം കൃത്യമായി പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു. എല്ലാവരെയും തിരിച്ചറിയുന്നുമുണ്ട്. സിനിമകള്‍ നന്നായി ആസ്വദിക്കുന്നു. തമാശരംഗങ്ങള്‍ കാണുമ്പോള്‍ ആ മുഖത്ത് മനോഹരമായ പുഞ്ചിരി വിടരുന്നു.