കെ പി ഉമ്മര്‍ -വില്ലന്മാരിലെ സുന്ദരന്‍

കെ പി ഉമ്മര്‍- മലയാളസിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു.നായകനായും പ്രതിനായകനായുംസ്വഭാവനടനായും അദ്ദേഹം നാലുപതിറ്റാണ്ടിലേറെ മലയാളസിനിമയില്‍ നിറഞ്ഞു നിന്നു. .2001 ഒക് റ്റോബര്‍ 29ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

മുറപ്പേണ്ണിലെ കേശവന്‍ കുട്ടി , കരുണയിലെ ബുദ്ധഭിക്ഷു ഉപഗുപ്തന്‍, മരത്തിലെ പുയ്യാപ്ള, സുജാതയിലെ കര്‍ശനക്കാരന്‍ വടക്കന്‍പാട്ട് സിനിമയിലെ ക്രൂരകഥാപാത്രങ്ങള്‍- ഉമ്മര്‍ അവതരിപ്പിച്ച വേഷങ്ങള്‍ വ്യത്യസ്തമാണ്. മുറപ്പെണ്ണിലെ അഭിനയത്തിന് ഉമ്മറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടി വന്നു. മലയാളസിനിമയ്ക്ക് നല്‍കിയ മികച്ച സംഭാവനയ്ക്ക് മറുനാടന്‍ മലയാളി സംഘടനയായ സി.ടി.എംഎ. പുരസ്കാരം നല്കിയിരുന്നു.

പ്രശസ്ത നാടകസംവിധായകന്‍ കെ.ടി. മുഹമ്മദിന്‍െറ 'ഇത് ഭൂമിയാണ്" എന്ന നാടകമാണ്‍് അദ്ദേഹത്തെ സിനിമയുടെ ലോകത്തെത്തിച്ചത്. അതിലെ 85 കാരനായ ഹാജിയാരുടെ വേഷം ഉമ്മറിന്‍െറ കലാ ജീവിതത്തിന് വ്യത്യസ്തമാനങ്ങള്‍ നല്‍കി.

കെ പി എ സി നാടകങ്ങളിലൂടെ പയറ്റിത്തെളിഞ്ഞ് സിനിമയിലെത്തിയ ഉമ്മര്‍ സ്നേഹജാന്‍ എന്നപേരിലായിരുന്നു ആദ്യം അഭിനയിച്ചത്.കോഴിക്കോട്ടെ നല്ലൊരു ഫുട്ബോള്‍ കളിക്കരനായിരുന്നു ഉമ്മര്‍ . പ്രസിദ്ധ ഫുട്ബോള്‍ കളിക്കാരന്‍ ഒളിംപ്യന്‍ റഹ് മാന്‍ ഉമ്മറിന്‍റെ അമ്മാവനായിരുന്നു.


ഉമ്മര്‍ മലയാളസിനിമാ ലോകത്തിന്‍െറ 'സുന്ദരനായ വില്ലനായി"രുന്നു. നായകനൊപ്പം സ്ഥാനം കിട്ടിയ വില്ലനായിരുന്നു അദ്ദേഹം

കോഴിക്കോട്ടെ കച്ചിനാംതൊടുകയിലെ പുതിയപുരയില്‍ മറിയംബിയുടെയും താഴത്തേരി മുഹമ്മദ് കോയയുടെയും രണ്ടാമത്തെ മകനായി 1934 ഡിസംബര്‍ ഒന്‍പതിനാണ് കെ പി ഉമ്മര്‍ ജ-നിച്ചത് . ഇമ്പിച്ചാമിനബിയാണ് ഭാര്യ. മറിയംബി (അമേരിക്ക) അഷ്റഫ്, റഷീദ് (ചെന്നൈ) എന്നിവര്‍ മക്കളാണ്

കോഴിക്കോട്ടെ ഹിമായത്തൂല്‍ ഇസ്ലാം സ്കൂളിലും ഗണപതി ഹൈസ്കൂളിലുമായിരുന്നു ഉമ്മറിന്‍െറ വിദ്യാഭ്യാസം. കുറ്റിച്ചിറയ്ക്കടുത്ത് പരപ്പില്‍ എം.എസ്.എ എന്ന കലാസാംസ്കാരിക സംഘടനയിലൂടെയാണ് പതിനഞ്ചാംവയസില്‍ ഉമ്മര്‍ നാടകരംഗത്ത് എത്തിയത്.

'ആരാണപരാധി"യെന്ന നാടകത്തില്‍ മുസ്ളിം യുവതിയായാണ് ആദ്യത്തെ വേഷം അണിയുന്നത്. പിന്നെ കെ.ടി. മുഹമ്മദിന്‍െറ കലാസമിതിയില്‍ 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്" 'കറവപ്പശു", 'ഇത് ഭൂമിയാണ്" ഇങ്ങനെ കുറെ നാടകങ്ങള്‍.

കൊല്ലം കാളിദാസകേന്ദ്രത്തില്‍ ക്ഷണം ലഭിച്ച ഉമ്മര്‍ അങ്ങനെ കെ.പി.എ.സി.യുടെ ഭാഗമായി. 'പുതിയ ആകാശം, പുതിയ ഭൂമി" ഇതായിരുന്നു ആദ്യനാടകം. മദ്രാസ് ക്രിയേറ്റീവ് ആര്‍ട￵് എന്നൊരു നാടക കമ്പനിയും ഉമ്മര്‍ നടത്തിയിരുന്നു. ഏറെ സ്റ്റേജുകളില്‍ അവതരിപ്പിച്ചിട്ടുള്ള രോഗികള്‍ എന്ന നാടകത്തിന്‍െറ രചയിതാവും ഉമ്മര്‍തന്നെയായിരുന്നു.


ഉമ്മറിന്‍െറ ആദ്യസിനിമ രാമുകര്യാട്ടിന്‍െറ ''രാരിച്ചന്‍ എന്ന പൗരന്‍"" ആയിരുന്നു. അരങ്ങേറ്റ സിനിമയിലെ അഭിനയപാടവം മൂലം ഉമ്മറിന് തന്‍െറ രണ്ടാമത്തെ സിനിമയായ 'സ്വര്‍ഗ്ഗരാജ്യ"ത്തില്‍ നായകവേഷംചെയ്യുവാന്‍ സാധിച്ചു.

സിനിമാരംഗത്ത് ഉമ്മറിന് ഏറെ നേട്ടം നേടിക്കൊടുത്ത ചിത്രം 'ഉമ്മ"യായിരുന്നു. എം.ടി.വാസുദേവന്‍ നായരും എ.വിന്‍ സന്‍റും ചേര്‍ന്നൊരുക്കിയ 'മുറപ്പെണ്ണാണ്" ഉമ്മറിലെ നടനെ തിരിച്ചറിയാന്‍ അവസരമൊരുക്കിയത്.

'നഗരമേനന്ദി", 'ഉദ്യോഗസ്ഥ" 'ഭാര്യമാര്‍ സൂക്ഷിക്കുക" അര്‍ച്ചന' "കരുണ' തോക്കുകള്‍ കഥ പറയുന്നു. 'കാര്‍ത്തിക", 'മൂലധനം", 'കടല്‍പ്പാലം", 'വിരുന്നുകാരി" സ്ത്രീ വാഴ്വേമായം, ഒതേനന്‍െറ മകന്‍, ഒരു പെണ്ണിന്‍െറ കഥ, പൊന്നാപുരം കോട്ട, പഞ്ചന്‍കാട്, മായ, അച്ഛനും ബാപ്പയും, മരം, അഴിമുഖം, ആലിംഗനം, ആശിര്‍വാദം, കോളിളക്കം, കടത്തനാട്ട് മാക്കം, ആവേശം, നോക്കത്താദൂരത്ത് കണ്ണുംനട്ട്, ഓര്‍ക്കാപ്പുറത്ത് 1921, മാന്നാര്‍ മത്തായി സ്പീക്കിംഗ്, തുടങ്ങിയ ചിത്രങ്ങള്‍ ഉമ്മര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.



വെബ്ദുനിയ വായിക്കുക