കുഞ്ഞാട് കണ്ട് പ്രിയന്‍ തീരുമാനിച്ചു, ഭാവന തന്നെ മതി!

ചൊവ്വ, 5 ഏപ്രില്‍ 2011 (20:41 IST)
PRO
ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ദിലീപിന്‍റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി കുഞ്ഞാട് മാറി. ദിലീപിനെപ്പോലെ തന്നെ നായിക ഭാവനയ്ക്കും ഏറെ ഗുണം ചെയ്ത സിനിമയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ആ സിനിമ കാണുന്ന ആരും പറയും - എത്ര സുന്ദരിയാണ് ഭാവന!

കുഞ്ഞാടിലൂടെ മലയാളത്തിലെ ഒന്നാം നമ്പര്‍ നായിക എന്ന പദവി ഭാവന സ്വന്തമാക്കുകയായിരുന്നു. ആ സിനിമ കണ്ട ലിസിയാണ് അടുത്ത മലയാള ചിത്രത്തില്‍ നായികയായി ഭാവനയെ മതിയെന്ന് പ്രിയദര്‍ശനോട് ശുപാര്‍ശ ചെയ്തത്.

കുഞ്ഞാട് കണ്ടപ്പോള്‍ പ്രിയദര്‍ശനും ഉറപ്പിച്ചു - തന്‍റെ അടുത്ത മലയാള ചിത്രത്തില്‍ നായിക ഭാവന തന്നെ! ‘അറബിയും ഒട്ടകവും പി മാ‍ധവന്‍ നായരും’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാവന നായികയായെത്തുന്നത് അങ്ങനെയാണ്.

സാഗര്‍ എലിയാസ് ജാക്കിക്ക് ശേഷം മോഹന്‍ലാലിന്‍റെ നായികയായി ഭാവന എത്തുകയാണ്. മോഹന്‍ലാലും ഭാവനയും ഒട്ടകങ്ങളും ഉള്‍പ്പെട്ട ഒരു ഗാനരംഗം ഈ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും.

വെബ്ദുനിയ വായിക്കുക