മലയാളികളുടെ പ്രാര്‍ത്ഥന ഫലം കണ്ടുതുടങ്ങി. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. സിദ്ധാര്‍ത്ഥ് സംസാരിച്ചുതുടങ്ങി. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അമ്മയോട് പറയണമെന്ന് സിദ്ധാര്‍ത്ഥ് ഡോക്ടറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സിദ്ധാര്‍ത്ഥിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മരുന്നുകളോട് അദ്ദേഹത്തിന്‍റെ ശരീരം മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും സിദ്ധാര്‍ത്ഥിന് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. കാറപകടത്തിന് മുന്‍പ് വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല.
നമ്മള്‍ എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ യൂത്ത് ഫെസ്റ്റിവല്‍, കാക്കക്കറുമ്പന്‍, രസികന്‍, എന്നിട്ടും, നിദ്ര, സ്പിരിറ്റ്, റബേക്ക ഉതുപ്പ് കിഴക്കേമല, ഒളിപ്പോര് എന്നീ സിനിമകളില്‍ അഭിനയിച്ചു. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.