തെന്നിന്ത്യയിലെ പ്രമുഖ യുവനായിക അസിന് തോട്ടുങ്കലിന്റെ 23-ം പിറന്നാളാണിന്ന്. 1985 ഒക്ടോബര്‍ 26 ന് കൊച്ചിയിലാണ് അസിന് ജനിച്ചത്.
ഗജിനി എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡ്ഡിലും അസിന് അരങ്ങേറ്റം കുറിക്കുകയാണ്.ഗജിനി വാസ്തവത്തില്‍ അസിന്റെ മികച്ച തമിഴ് ചിത്രമായ. 2005 ല്‍ സൂര്യയോടൊപ്പം അഭിനയിച്ച ഗജിനിയുടെ റീമേക്ക് ഒന്നുമല്ല ഇത്.
തെലുങ്കിലെ വരലരു എന്ന ആക്ഷന്‍ കോമഡി ചിത്രം അസിനെ തെന്നിന്ത്യയിലെ സുപ്രധാന താരമാക്കി മാറ്റിയിരിക്കുകയാണ് .കഴിഞ്ഞ വര്‍ഷം തമിഴില്‍ ‘പോക്കിരി’ ‘വേല്’ഈവര്‍ഷം ദശാവതാരം എന്നീചിത്രങ്ങളില്‍ വേഷമിട്ടു.2009 ഇറങ്ങുന്ന ലണ്ടന്‍ ഡ്രീംസ് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
തിരുവല്ലക്കാരി നയന്‍ താര സിനിമയിലെത്തുന്നതുവരെ അസിന് തമിഴകവും തെലുങ്കു ദേശവും അടക്കി വാഴുകയായിരുന്നു എന്നു പറയാം.
സംസ്കൃതം, ഇംഗ്ളീഷ് വാക്കുകളുടെ മിശ്രണത്തിലൂടെയാണ് അസിന് എന്ന അപൂര്‍വമായ പേരുണ്ടായത്. നിഷേധ ശബ്ദത്തിലുള്ള ഇല്ലാത്ത എന്നര്‍ത്ഥം വരുന്ന സംസ്കൃതത്തിലെ 'അ" യും പാപം അല്ലെങ്കില്‍ ദോഷം എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ളീഷ് വാക്ക് ''സിന്"" ഉം ചേര്‍ന്നപ്പോള്‍ വിശുദ്ധ, പാപമില്ലാത്തവള് എന്നര്‍ത്ഥം വരുന അസിനായി. അസിനെ സംസ്കൃതത്തില്‍ വേണമെങ്കില്‍ അനഖ എന്ന് വിളിക്കാം.
സത്യന് അന്തിക്കാടിന്റെ നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ ചെറിയൊരു വേഷത്തിലാണ് അസിന് ആദ്യമായി അഭിനയിക്കുന്നത് - 2001 ല്‍. അത് ബോക്സോഫീസില്‍ വിജയമാകാത്തതു കൊണ്ടോ എന്തോ, ബോബന്റെ സഹോദരിയായി അഭിനയിച്ച അസിനെ ആരും ശ്രദ്ധിച്ചില്ല.
അമ്മ നന്നാ ഓ തമില അമ്മായി എന്ന തെലുങ്കു ചിത്രത്തില്‍ രവി തേജയോടൊപ്പം തമിഴ് പെണ്ണായി അഭിനയിച്ചാണ് അസിന് സിനിമാ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത്.
തമിഴില്‍ അസിന് കരാറൊപ്പിട്ട പല ചിത്രങ്ങളും വേണ്ടെന്നു വയ്ക്കുകയോ വൈകുകയോ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്തപ്പോള്‍ അസിന് ഒരു അപശകുനമായി പലരും കാണാന്‍ തുടങ്ങിയിരുന്നു.
ഉള്ളംകെടുക്കുമേ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും അസിന്റെ ആദ്യ തെലുങ്ക് ചിത്രമായ അമ്മ നന്നാ ഓ തമില അമ്മായി യുടെ തമിഴ് റീമേക്കായ എം.കുമരന് സണ്‍ ഓഫ് മഹാലക്സ്മി എന്ന ചിത്രമാണ് ആദ്യം തമിഴില്‍ പുറത്തിറങ്ങിയത്.
ഈ ചിത്രമാകട്ടെ 2004 ല്‍ കോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. പിന്നെ അസിന് തമിഴില്‍ വെറുതേയിരിക്കേണ്ടിവന്നിട്ടില്ല. സൂര്യയോടൊപ്പം അഭിനയിച്ച ഗജിനി തമിഴിലും തെലുങ്കിലും ഒരേ സമയത്താണ് റിലീസായത്. ഇതും രണ്ടു ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു.
പിന്നീട് തമിഴിലും തെലുങ്കിലുമുള്ള മുന്‍ നിര നായകന്മാരോടൊപ്പം അസിന് അഭിനയിച്ചു. സൂര്യ, വിജയ്, വിക്രം, അജിത്. ഇപ്പോള്‍ അജിതിനോടൊപ്പമാണ് വരലരുവില് അഭിനയിക്കുന്നത്.
വിജയിനോടൊപ്പം പോക്കിരി, അജിതിനോടൊപ്പം ആള്‍വാര്‍, കമലഹാസനോടൊപ്പം ദശാവതാരം, സൂര്യയോടൊപ്പം ചെന്നൈയില്‍ ഒരു മഴക്കാലം എന്നീ സിനിമകളില്‍ അസിനിപ്പോള്‍ അഭിനയിക്കുന്നു.
സൂര്യയോടൊപ്പം സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അസിനെ വിളിച്ചെങ്കിലും ജ്യോതികയ്ക്ക് പ്രാധാന്യമുള്ള ചിത്രമായതുകൊണ്ട് അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. പിന്നീട് ഭൂമികാ ചൗളയാണ് ഈ വേഷം അഭിനയിച്ചത്.
ഗജിനിയിലെ അഭിനയത്തിന് അസിന് ഫിലിം ഫെയറിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടുകയുണ്ടായി. ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ അസിന് അഭിനയിക്കുന്നുണ്ട്. പാരച്യൂട്ട്, ക്ളോസപ്പ്, ഫാന്റ, ഫെയര്‍ എവര്‍ എന്നിവയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അസിനിപ്പോള്‍.
അഭിനയ രംഗത്ത് എത്തുന്നതിനു മുമ്പ് അസിന് പാര്‍ട്ട് ടൈം മോഡലും ചെറിയ തോതില്‍ ഒരു ബിസിനസ്സുകാരിയുമായിരുന്നു. ഇപ്പോള്‍ മണി രത്നത്തിന്റെ സ്റ്റേജ് ഷോയിലും അസിന് പങ്കെടുക്കുന്നുണ്ട്.
എറണാകുളത്തെ സെന്റ് തെരേസാസ് കോളേജില്‍ ബി.എ ഇംഗ്ളീഷിന് പഠിച്ചുതുടങ്ങുമ്പോഴാണ് അസിന് നടിയായി മാറുന്നത്. ഇപ്പോള്‍ ചെന്നൈയിലെ ഹരിംഗ്ടണ്‍ റോഡിലുള്ള വീട്ടിലാണ് താമസം.