ആദ്യത്തെ ശമ്പളം 736 രൂപ, നടൻ ആകുന്നതിനുമുമ്പുള്ള ജീവിതത്തെക്കുറിച്ച് സൂര്യ

കെ ആര്‍ അനൂപ്

വെള്ളി, 6 നവം‌ബര്‍ 2020 (15:15 IST)
മലയാളികളുടേയും ഇഷ്ടതാരമാണ് നടൻ സൂര്യ. അദ്ദേഹത്തിൻറെ 'സൂരറൈ പോട്ര്’ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നടൻ ആകുന്നതിനുമുമ്പ് ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്ത തന്റെ ആദ്യ മാസത്തെ ശമ്പളത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ.   
 
പിതാവിന്റെ (ശിവകുമാർ) പാത പിന്തുടരുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഒരു ഗാർമെന്റ് ഫാക്ടറിയിൽ എനിക്കൊരു ജോലി ലഭിച്ചു. അവിടെ എല്ലാദിവസവും 18 മണിക്കൂർ ജോലി ചെയ്തു. 736 രൂപയായിരുന്നു ആദ്യ മാസത്തെ ശമ്പളം. ആ വെളുത്ത എൻവലപ്പിനുള്ളിലെ പണത്തിന്റെ ഭാരം ഇന്നും ഞാൻ ഓർക്കുന്നു - സൂര്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍