ഭാര്യയുടെ മരണത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന സിദ്ദിഖിനെ കന്മദത്തിലേക്ക് ലോഹിതദാസ് വിളിച്ചു. ആ യാത്രയിൽ മോഹൻലാൽ സിദ്ദിഖിനോട് ചോദിച്ചു, ഇനിയൊരു വിവാഹം ഒക്കെ കഴിക്കണ്ടേ. ഇനിയോ എന്ന് ചോദിച്ചപ്പോള്‍ ഇനിയെന്താ കുഴപ്പം എന്നായി ലാല്‍. ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ അത് താങ്ങാന്‍ കഴിയില്ല എന്ന് സിദ്ധിഖ് പറഞ്ഞു.
'ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളുണ്ടാവുമോ. അല്ലെങ്കിലും സിദ്ധിഖിന് മാത്രമേ ഉള്ളോ പ്രശ്‌നങ്ങള്‍. ഇതിനേക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഇവിടെ ജീവിയ്ക്കുന്നില്ലേ. ഇതൊന്നും നിങ്ങള്‍ ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോഴേ അതൊക്കെ എഴുതി വച്ചിട്ടുണ്ട്. അതാര്‍ക്കും മാറ്റിമറിക്കാനാകില്ല'- മോഹന്‍ലാല്‍ സിദ്ധിഖിനോട് പറഞ്ഞു
ലാലിന്റെ വാക്കുകൾ തന്റെ കഠിനമായ വേദനകളെ കുറച്ചു, എല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ ഈ മനുഷ്യൻ മാത്രം കൂടെ നിന്നു താങ്ങി. ഈ മനുഷ്യന്‍ തന്റെ മനസ്സ് മാറ്റി. പിന്നീടുള്ള തന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് ലാലായിരുന്നുവെന്ന് സിദ്ദിഖ് വ്യക്തമാക്കി.