സൌന്ദര്യം കുറഞ്ഞവര്‍ നായകനായാല്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്: സന്തോഷ് പണ്ഡിറ്റ്
തിങ്കള്‍, 2 ഏപ്രില്‍ 2018 (19:14 IST)
തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ കളിയാക്കലുകള്‍ കാരണം ആത്മഹത്യ ചെയ്തേനേയെന്ന് സന്തോഷ് പണ്ഡിറ്റ്. വര്‍ണവിവേചനവും സൌന്ദര്യമില്ലാത്തവരോടുള്ള വിവേചനവുമൊക്കെ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
"കേരളത്തില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്കുന്നുണ്ടോ "എന്നൊരു വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണല്ലോ....
എന്ടെ സ്വന്തം അനുഭവം വെച്ചു പറയട്ടെ.... കേരളത്തില്‍ വര്‍ണ്ണ വിവേചനം(കറുത്ത നിറമുള്ളവരോടുള്ള വീവേചനം)
കുറേ ആളുകള്‍ക്കിടയില്‍ വളരെ ശക്തമായ് നിലനില്കുന്നുണ്ട്....പത്രങ്ങളുടെ matrimonial കോളത്തില്‍ "സൗന്ദരൃം ഉള്ളവര്‍
മാത്രം അപേക്ഷിക്കുക " എന്നു കാണാറില്ലേ..പല ജോലികളുടേയും Notifications നോക്കൂ.. fair and handsome, charming മതി പലര്‍ക്കും...
എനിക്കെതിരെ പല വിമര്‍ശകരും എഴുതാറുള്ള സ്ഥിരം comments "ഒരു നായകനു വേണ്ട സൗന്ദര്യം ഇയ്യാള്‍ക്കില്ല", " ഇങ്ങരുടെ
പല്ല് ശരിയല്ല", " മൂക്ക് ശരിയല്ല", "ഇയ്യാള്‍ കണ്ണാടി നോക്കാറില്ലേ",ഞാന്‍ പങ്കെടുക്കാത്ത ഒരു TV Show ക്കിടയിലും ഏതോ ഒരു
ഡാന്‍സ് master ഉം, കുറേ mimicry ക്കാരും എനിക്കു സൗന്ദര്യമില്ല എന്നു public ആയി പറഞ്ഞിരുന്നു ...
ഒരാളുടെ സൃഷ്ടി (cinema etc) ഇഷ്ടമായില്ലെങ്കില്‍ അതു കാണേണ്ട എന്നു വെക്കാം....അല്ലെങ്കില്‍ സൃഷ്ടിയിലെ കുറവുകളാണ് comment ആയി എഴുതേണ്ടത്..അല്ലാതെ നായകന്‍റെ സൗന്ദര്യത്തെ
വിമര്‍ശിക്കുവാന്‍ നമ്മുക്ക് ഒരു അധികാരവും ഇല്ല...(ആരും ആരേയും ഒന്നും കാണുവാന്‍ നിര്‍ബന്ധിക്കുന്നില്ല. ....നാമാര്‍ക്കും പണം കൊടുത്ത്
ഏല്പിച്ചിട്ടും ഇല്ല...ഓരോരുത്തരും അവരവര്‍ക്കു ഇഷ്ടമുള്ളത് എടുക്കുന്നു....censor കഴിഞ്ഞു ഇറക്കുന്നു..India independent
Country ആണ്....എന്നു കരുതി ആരേയും സൗന്ദര്യം കുറഞ്ഞ ആളായതിന്ടെ പേരില്‍ വിമര്‍ശിക്കേണ്ട..)
കേരളത്തിലെ മൊത്തം സൂപ്പര്‍ താരങ്ങളും ഒറ്റ നോട്ടത്തില്‍ സായിപ്പന്മാരെ പോലിരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്...
മൊത്തം നായികമാരും അതി സുന്ദരികളും ആണ്...(യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ 80% സൗന്ദര്യം കുറഞ്ഞവരും,
20% മാത്രമേ സുന്ദരന്മാരുള്ളൂ....പക്ഷേ 100% സൗന്ദര്യം ഉള്ളവരുടെ പ്രതിനിധികളാണ് top stars)
മലയാള സിനിമയില്‍ കറുത്ത നിറമുള്ളവരേയും, സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ,
വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്...
ഇത്തരം ആളുകള്‍ നായകനായ് വന്നാല്‍ അത് അംഗീകരിക്കുവാന്‍ പലര്‍ക്കും മടിയാണ്...എന്നാല്‍ സൗന്ദര്യം കുറഞ്ഞവര്‍ സ്വയം
കോമാളി വേഷം കെട്ടി വരികയോ, " ഹീറോയിസം" ഒട്ടും ഇല്ലാത്ത ,വിവരം കുറഞ്ഞ, സാമൂഹ്യ ബോധം കുറഞ്ഞ,
കഥാപാത്രങ്ങളായ് audience നു മുന്നില്‍ വന്നാല്‍ അവരത് സ്വീകരിക്കും...ഹിറ്റാക്കും....
Eg..."കരുമാടി കുട്ടന്‍", "വടക്കുനോക്കിയന്ത്രം", "ചിന്താവിഷ്ടയായ ശ്യാമള", " വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും",
"കട്ടപ്പനയിലെ റിതിക്ക് റോഷന്‍" etc,etc...ഇതിലെ നായകന്മാര്‍ 10 പെരെ ഇടിച്ചിടുന്നില്ല...item song ഇല്ല...
സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല...
സൗന്ദര്യം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ,5 പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ്
മലയാള സിനിമ പറയാതെ പറയുന്നത്...ഭൂരിഭാഗം വില്ലന്മാരും സൗന്ദര്യം കുറഞ്ഞവരാകും....