അദ്ദേഹം ചരിത്രമായിരുന്നു, ജയന്റെ വില്ലനായിരുന്നു അന്ന് ഞാൻ: മോഹൻലാൽ

വെള്ളി, 8 ഏപ്രില്‍ 2016 (16:41 IST)
ജയന്റേയും പ്രേം നസീറിന്റേയും വില്ലനായി സഞ്ചാരി എന്ന സിനിമയിൽ വില്ലനായി അഭിനയിക്കുമ്പോഴാണ് ആദ്യമായിട്ട് ജി കെ പിള്ള എന്ന നടനെ കാണുന്നതെന്ന് മോഹൻലാൽ. സഞ്ചാരി എന്ന ചിത്രത്തിൽ താൻ അഭിനയിച്ച ഡോ. ശേഖർ എന്ന വില്ലൻ കഥാപാത്രത്തിന്റെ അച്ഛനായിരുന്നു അദ്ദേഹം. തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് ഒരു പ്രമുഖ മാഗസിനിലൂടെ ലാൽ പറഞ്ഞു.
 
ആ മഹാനടനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും നേരിൽ കാണുന്നത് ആദ്യമായിരുന്നു. ഒരച്ഛന്റെ വാത്സല്യത്തോടേയും സ്നേഹത്തോടേയും തന്നെ അദ്ദേഹം ശകാരിച്ചിരുന്നു. ജയനോടൊപ്പം ഫൈറ്റ് സീൻ ചെയ്യുമ്പോഴൊക്കെ സൂക്ഷിക്കാൻ പറയുമായിരുന്നു. അച്ഛനും ചേട്ടനും മരിച്ച സമയത്ത് അദ്ദേഹം വീട്ടിൽ വരുമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
 
ജി കെ പിള്ള സാർ ഒരു ചരിത്രമാണ്. ഒരുപാട് കാര്യങ്ങ‌ൾ അദ്ദേഹത്തിൽ നിന്നും പഠിക്കാനുണ്ട്. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ സിനിമയിൽ വന്ന അദ്ദേഹം പട്ടാളക്കാരന്റെ തലയെടുപ്പോടെ അറുപത് വർഷത്തോളം മലയാള സിനിമയിൽ സജീവമയിരുന്നുവെന്നും അദ്ദേഹം സ്നേഹത്തോടുകൂടി മോഹൻ എന്നായിരുന്നു തന്നെ വിളിച്ചിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക