'അവരുടെ സിനിമകൾ കണ്ട് വളർന്നതാണ്'; കമൽഹാസനൊപ്പം വീണ്ടും അഭിനയിക്കാൻ അവസരം, കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ഏപ്രില്‍ 2023 (13:13 IST)
തമിഴ് സിനിമയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു കാളിദാസ് ജയറാം. ഒന്നിനെ പുറകെ ഒന്നായി സിനിമകൾ നടന്റേതായി ഒരുങ്ങുന്നു. ചെറുതും വലുതുമായ വേഷങ്ങൾ അക്കൂട്ടത്തിൽ ഉണ്ട്. കമൽഹാസന്റെ വിക്രം എന്ന സിനിമയിൽ കുഞ്ഞ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും കമൽഹാസനൊപ്പം അഭിനയിക്കാനായ സന്തോഷത്തിലാണ് കാളിദാസ്.
 
ഇന്ത്യൻ 2 ലും നടൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അടുത്തിടെ തായ്‌വാനിൽ ചിത്രീകരണ സംഘത്തിനൊപ്പം നടൻ ചേർന്നിരുന്നു.
 “ഞാൻ സന്തോഷവാനാണ്. വീണ്ടും കമൽ സാറിനൊപ്പം പ്രവർത്തിക്കുന്നു. കുടുംബത്തിലേക്ക് തിരികെ പോകുന്നതുപോലെയായിരുന്നു അത്. പിന്നെ, ശങ്കർ സാർ ഉണ്ട്, അവരുടെ സിനിമകൾ ഞാൻ കണ്ടു വളർന്നതാണ്"-കാളിദാസ് ജയറാം പറഞ്ഞു.
 
ഒരു നടനെന്ന നിലയിലുള്ള തന്റെ യാത്രയിൽ, താൻ ഒന്നും പ്ലാൻ ചെയ്യുന്നില്ലെന്നും ഒഴുക്കിനൊപ്പം പോകുമെന്നും കാളിദാസ് പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍