സൂപ്പർസ്റ്റാറിനെ എനിക്കറിയില്ല; മമ്മൂട്ടി പറഞ്ഞത് ശരിയെന്ന് ജയസൂര്യ

തിങ്കള്‍, 11 ഏപ്രില്‍ 2016 (17:50 IST)
സമ്മർദ്ദമുള്ള സാഹചര്യത്തിൽ സിനിമാക്കാർ സിഗരറ്റ് വലിക്കാറുണ്ടെന്നും അതിന്റെ എണ്ണം സാധാരണയിൽ അധികമാണെന്നുമാണ് പൊതുവെയുള്ള ധാരണ. ഇതു ശരിയാണെന്നും ടെൻഷൻ ഉള്ള സമയങ്ങ‌ളിൽ താൻ നൂറിലധികം സിഗരറ്റുകൾ വലിക്കാറുണ്ടെന്നും അടുത്തിടെ നടൻ മമ്മൂട്ടി പറയുകയുണ്ടായി. ഇതു സത്യമാണെന്നാണ് നടൻ ജയസൂര്യയുടേയും വാദം. 
 
ഒരു ദിവസം നൂറിൽ കൂടുത‌ൽ സിഗരറ്റുകൾ വലിക്കാൻ സാധിക്കുമെന്നും അങ്ങനെയുള്ള സംവിധായകരെ താൻ കണ്ടിട്ടുണ്ടെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പുറത്ത് നിന്ന് നോക്കുന്നവർക്ക് വിശ്വസിക്കാൻ കഴിയാതെ വന്നേക്കാം. എന്നാൽ സിനിമാക്കാർ അനുഭവിക്കുന്ന വിഷമങ്ങ‌ളും സമ്മർദ്ദങ്ങ‌ളും ആരറിയാനാണ് എന്നാണ് താരം ചോദിക്കുന്നത്.
 
സൂപ്പർസ്റ്റാർ മോഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ വ്യത്യസ്തമായിരുന്നു ജയസൂര്യയുടെ മറുപടി. മമ്മൂട്ടിയും മോഹൻലാലുമല്ലാതെ മറ്റൊരു സൂപർസ്റ്റാറിനെ തനിക്കറിയില്ലെന്നും അങ്ങനൊരു സൂപ്പർസ്റ്റാർ ഇനി ഉണ്ടാകുമെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നും താരം വ്യക്തമാക്കി. അതോടൊപ്പം മലയാള സിനിമയിൽ താരാധിപത്യമില്ലെന്നും എല്ലാവരും നല്ല സിനിമകളെ സ്വീകരിക്കുന്നുവെന്നും ജയസൂര്യ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക