'ഹെലന്‍' ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുതിയൊരു ചിത്രമൊരുങ്ങുന്നു !

കെ ആര്‍ അനൂപ്

ചൊവ്വ, 23 മാര്‍ച്ച് 2021 (16:44 IST)
'ഹെലന്‍' ടീം വീണ്ടും കൈകോര്‍ക്കുന്നു. പുതിയ ചിത്രം അണിയറയിലൊരുങ്ങുന്ന വിവരം സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറാണ് ഇക്കാര്യം അറിയിച്ചത്. അതേ സ്‌ക്രിപ്റ്റിംഗ് ടീമിനൊപ്പം പുതിയ സിനിമയ്ക്കായുള്ള പണിപ്പുരയിലാണ് അദ്ദേഹം. ഹെലന്റെ തിരക്കഥാകൃത്തുക്കളായ നോബിള്‍, ആല്‍ഫ്രഡ് എന്നിവര്‍ക്കൊപ്പം തന്നെയാണ് സംവിധായകന്റെ അടുത്ത സിനിമയും.
 
മാത്രമല്ല ഹെലന്‍ ബോളിവുഡ് റീമേക്കിന്റെ തിരക്കിലേക്ക് കടക്കുവാന്‍ ഇരിക്കുകയുമാണ് മാത്തുക്കുട്ടി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ അവാര്‍ഡും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. അഞ്ചുവര്‍ഷത്തോളമായ തന്റെ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് ഇതെന്ന് മാത്തുക്കുട്ടി പറഞ്ഞു.
 
2019ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 'ഹെലന്‍'. സര്‍വൈവല്‍ ത്രില്ലര്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വിനീത് ശ്രീനിവാസനാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍