'ഹെലന്‍' തമിഴ് റീമേക്ക് തിയേറ്ററുകളിലേക്ക്, റിലീസ് മാര്‍ച്ചില്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 25 ഫെബ്രുവരി 2021 (17:04 IST)
'ഹെലന്‍' തമിഴ് റീമേക്ക് 'അന്‍പിര്‍ക്കിനിയാള്‍' റിലീസ് പ്രഖ്യാപിച്ചു.മാര്‍ച്ച് 5 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാളത്തില്‍ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ടി ചെറിയ മാറ്റങ്ങള്‍ വരുത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
 
അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കീര്‍ത്തി ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് കീര്‍ത്തി തമിഴില്‍ ചെയ്യുന്നത്. അച്ഛനായി അരുണ്‍ പാണ്ഡ്യനാണ് എത്തുന്നത്. ഈ വേഷം മലയാളത്തില്‍ ചെയ്തത് ലാല്‍ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍