1983ന്‍റെ ക്ലൈമാക്സ് ഒട്ടും ഇഷ്ടമായില്ല: നിവിന്‍ പോളി

ബുധന്‍, 26 ഫെബ്രുവരി 2014 (17:11 IST)
PRO
സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ‘1983’ എന്ന സിനിമ. എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ്. രമേശന്‍ എന്ന കഥാപാത്രത്തിന്‍റെ വിവിധ ജീവിതകാലങ്ങളെ നിവിന്‍ പോളി ഗംഭീരമാക്കി.

എന്നാല്‍ സിനിമയുടെ ക്ലൈമാക്സ് തനിക്ക് തീരെ ഇഷ്ടമായില്ലെന്ന് നിവിന്‍ പോളി വ്യക്തമാക്കുന്നു. “ക്ലൈമാക്സ് എനിക്ക് ഒട്ടും ഇഷ്ടമായില്ല. കുറച്ചുകൂടി വൃത്തിയാക്കാമായിരുന്നു. പ്രേക്ഷകര്‍ക്ക് അത് മനസിലാകില്ല. പക്ഷേ എനിക്കതറിയാം. പോരായിരുന്നു സിനിമ” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി പറയുന്നു.

അടുത്ത പേജില്‍ - ക്ലൈമാക്സില്‍ കണ്ണുതാഴ്ത്തി, ഇനി തമിഴില്‍ കാണാം!

PRO
നിവിന്‍ പോളി 1983 രണ്ടുതവണ കണ്ടു. രണ്ടുതവണ കണ്ടപ്പോഴും ക്ലൈമാക്സ് നിവിന്‍ പോളിക്ക് ദഹിച്ചില്ല.

“രണ്ടുപ്രാവശ്യം കണ്ടപ്പോഴും ഞാന്‍ ക്ലൈമാക്സില്‍ കണ്ണുതാഴ്ത്തിയിരുന്നു. ഇനി ക്ലൈമാക്സ് മാറ്റിയെടുക്കാന്‍ പറ്റില്ല. മറ്റ് ഭാഷകളിലെടുക്കുമ്പോള്‍ ക്ലൈമാക്സ് മാറ്റണമോ എന്ന് പറയാം. ഈ സിനിമ തമിഴില്‍ ചെയ്യുന്നുണ്ട്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക