രാജീവ് രവിയുടെ അന്നയും റസൂലും പോലെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു പ്രണയചിത്രമാണ് കിസ്മത്ത്. നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു 23കാരനും 28കാരിയും തമ്മിലുള്ള പ്രണയമാണ് വിഷയം. എന്നാല്‍ യഥാര്‍ത്ഥ വിഷയം അതല്ല. നായകന്‍ ഒരു മുസ്ലിം സമുദായാംഗവും നായിക ഹിന്ദു ദളിതുമാണ് എന്നതാണ്.
“പുതിയ തലമുറ കാലുറപ്പിച്ചു” എന്ന തലക്കെട്ടോടെ ഷെയിന്‍ നിഗമിനൊപ്പം അബിയും ലാല്‍ ജോസും നില്‍ക്കുന്ന ചിത്രം ലാല്‍ ജോസ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ ഭരിച്ചിരുന്ന മലയാള സിനിമാലോകത്തെ ഇന്ന് പുതുമുഖങ്ങളും യുവതാരങ്ങളും ചേര്‍ന്ന് പുതിയ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്.