ഹന്‍സിക എന്‍റെ പ്രണയിനി, നയന്‍സ് സുഹൃത്ത്: ചിമ്പു

വ്യാഴം, 13 ഫെബ്രുവരി 2014 (15:57 IST)
PRO
ചിലമ്പരശനും നയന്‍‌താരയും വീണ്ടും ഒരുമിച്ച് അഭിനയിച്ചുതുടങ്ങിയപ്പോള്‍ ചില ഗോസിപ്പുകോളങ്ങളില്‍ കണ്ടു - അവര്‍ വീണ്ടും പ്രണയത്തില്‍! എന്നാല്‍ അതല്ല സത്യമെന്ന് ചിമ്പു തന്നെ വ്യക്തമാക്കുന്നു.

‘ഹന്‍സിക മൊട്‌വാണിയാണ് എന്‍റെ പ്രണയിനി. നയന്‍‌താര സുഹൃത്തുമാത്രം’ - ഒരു തമിഴ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ചിമ്പു വ്യക്തമാക്കി.

ചിമ്പുവും ഹന്‍സികയുമായുള്ള ബന്ധത്തോട് ഹന്‍സികയുടെ മാതാവിന് എതിര്‍പ്പാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മാധ്യമസൃഷ്ടിയാണെന്നും ഒരു പ്രശ്നവും ആര്‍ക്കുമില്ലെന്നും ചിമ്പു വ്യക്തമാക്കുന്നു.

വലിയ തിരക്കിലാണ് ചിമ്പു ഇപ്പോള്‍. നയന്‍‌താരയുമൊത്തുള്ള ഇത് നമ്മ ആള്, ഗൌതം മേനോന്‍റെ ചിത്രം എന്നിവ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ചിമ്പു. ഇതോടൊപ്പം ‘വാല്’ എന്ന പ്രൊജക്ടും ചെയ്യുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ ശെല്‍‌വരാഘവന്‍റെ പുതിയ ചിത്രത്തില്‍ ചിമ്പു ജോയിന്‍ ചെയ്യും.

വെബ്ദുനിയ വായിക്കുക