സാമന്ത ഹാപ്പിയാണ്, സൂര്യയും ടീമും സൂപ്പര്‍!

ബുധന്‍, 29 ജനുവരി 2014 (17:42 IST)
PRO
സാമന്ത ഇപ്പോള്‍ ‘അഞ്ചാന്‍’ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. സൂര്യ നായകനാകുന്ന ഈ സിനിമ ഒരു റൊമാന്‍റിക് ത്രില്ലറാണ്. സംവിധാനം ലിംഗുസാമി.

ചിത്രത്തിന്‍റെ കഥയിലും ഷൂട്ടിംഗിന്‍റെ പോക്കിലും ടീമിന്‍റെ വര്‍ക്കിലും സാമന്ത ഹാപ്പിയാണ്.

“അഞ്ചാന്‍ സൂപ്പര്‍ വേഗതയില്‍ പൂര്‍ത്തിയായി വരുന്നു. ടീം നല്ല ഫോക്കസ്ഡാണ്. വളരെ ഹാപ്പിയാണ് ഞാന്‍” - സാ‍മന്ത ട്വിറ്ററില്‍ കുറിച്ചു.

രണ്ട് ലുക്കുകളിലാണ് സൂര്യ ഈ ചിത്രത്തില്‍ വരുന്നത്. ഇതിലെ സ്റ്റൈലിഷ് ലുക്ക് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. മുംബൈ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

യുവന്‍ ഷങ്കര്‍ രാജ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ വിദ്യുത് ജാംവാല്‍, പ്രകാശ് രാജ്, മനോജ് ബാജ്പേയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അടുത്ത പേജില്‍ - ഭയമില്ലാത്തവന്‍ സൂര്യ!

PRO
ഭയമില്ലാത്തവന്‍. നായകന്‍ അങ്ങനെയായിരിക്കണം. ശത്രുവിനെ നേര്‍ക്കുനേര്‍ നിന്ന് തല്ലണം. എന്താടാ എന്നുചോദിച്ചാല്‍ ഏതാടാ എന്ന് തിരിച്ചുചോദിക്കണം. അങ്ങനെയുള്ള നായകന്‍‌മാരെ സൃഷ്ടിക്കാന്‍ മലയാളത്തിന് ഒരു രഞ്ജിത്ത് ഉണ്ട്. തമിഴില്‍ ഒരു ലിങ്കുസാമി!

ലിങ്കുസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘അഞ്ചാന്‍’ എന്നാണ് പേര്. പേരിന്‍റെ അര്‍ത്ഥം അതുതന്നെ - ഭയമില്ലാത്തവന്‍. സൂര്യയ്ക്ക് ഈ ചിത്രത്തില്‍ വെറൈറ്റി ലുക്ക് ആണ്. സൂര്യയ്ക്ക് രണ്ട് ഗെറ്റപ്പുകള്‍ ഉണ്ട് എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

“ഞാന്‍ സൂര്യയോട് പറഞ്ഞ നാലാമത്തെ കഥയാണ് അഞ്ചാന്‍. ചിത്രത്തില്‍ സൂര്യയ്ക്ക് രണ്ട് ലുക്ക് ഉണ്ട്. ഇതുപോലുള്ള ഗെറ്റപ്പ് ആണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ മുതല്‍ അതേപ്പറ്റി ഗവേഷണം നടത്തി വ്യത്യസ്തമായ ഗെറ്റപ്പുകള്‍ സൂര്യ പരീക്ഷിക്കാന്‍ തയ്യാറായി. 300 റഫറന്‍സാണ് ഇതുമായി ബന്ധപ്പെട്ട് സൂര്യ എനിക്ക് അയച്ചുതന്നത്. അദ്ദേഹത്തിന്‍റെ ഈ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ ഉറങ്ങാതെ ഓടാന്‍ ഞാനും തയ്യാറായി” - ലിങ്കുസാമി പറയുന്നു.

അടുത്ത പേജില്‍ - ആനന്ദത്തിലും സണ്ടക്കോഴിയിലും സൂര്യയെ പരിഗണിച്ചു!

PRO
ലിങ്കുസാമി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആനന്ദത്തില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍. ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരന്‍റെ വേഷത്തില്‍ സൂര്യയെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ അത് നടന്നില്ല. ആ വേഷം പിന്നീട് അബ്ബാസ് ചെയ്തു.

സണ്ടക്കോഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകനായി ലിങ്കുസാമി ആദ്യം നോക്കിയത് സൂര്യയെയായിരുന്നു. അത്തവണയും സംഗതി വര്‍ക്കൌട്ടായില്ല. വിശാല്‍ നായകനായി സണ്ടക്കോഴി വന്‍ ഹിറ്റാകുകയും ചെയ്തു.

‘അഞ്ചാന്‍’ ഒടുവില്‍ സംഭവിക്കുകയാണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. റെഡ് ഡ്രാഗണ്‍ ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന ചിത്രം കൂടെയാണ് അഞ്ചാന്‍. യു ടി വി മോഷന്‍ പിക്‌ചേഴ്‌സും തിരുപ്പതി ബ്രേദേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.

വെബ്ദുനിയ വായിക്കുക