സംവിധായകന് എം മോഹനന് സന്തോഷത്തിലാണ്. കഥ പറയുമ്പോളിന് ശേഷം ഒരുക്കിയ മാണിക്യക്കല്ലും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നാലാം വാരത്തിലെത്തുമ്പോഴേക്കും ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. ആദ്യവാരം ഉയര്‍ന്ന പ്രതികൂല റിപ്പോര്‍ട്ടുകളെ അതിജീവിച്ച് മാണിക്യക്കല്ല് വിജയമാകുന്നത് കുടുംബപ്രേക്ഷകരുടെ പിന്തുണ വര്‍ദ്ധിച്ചതോടെയാണ്.
എന്തായാലും മാണിക്യക്കല്ലിന് ശേഷം ഒട്ടേറെ പ്രൊജക്ടുകളാണ് എം മോഹനനെ തേടിയെത്തുന്നത്. ഇതില്‍ രണ്ടു ചിത്രങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ എം മോഹനന്റെ മനസിലുണ്ട്. മോഹന്‍ലാലിനോട് മോഹനന് കഥ പറഞ്ഞിട്ടുണ്ട്. കഥ ഇഷ്ടമായെങ്കിലും പ്രൊജക്ടിന്റെ മറ്റ് കാര്യങ്ങള്‍ തീരുമാനമായിട്ടില്ല.
ഇന്ദ്രജിത്തിനെ നായകനാക്കി ഒരു സിനിമയും എം മോഹനന് പ്ലാന്‍ ചെയ്യുന്നു. “ഒരു ഉഗ്രന്‍ സബ്ജക്ടാണ് ഇന്ദ്രജിത്തിനോട് സംസാരിച്ചിട്ടുള്ളത്. എന്റെ കഥാപാത്രത്തിന് യോജിച്ചയാള്‍ എന്ന നിലയ്ക്കാണ് ഇന്ദ്രനെ തെരഞ്ഞെടുത്തത്. പ്രൊഡ്യൂസര്‍ക്കും ഈ കഥ നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്” - മോഹനന് വ്യക്തമാക്കി.
സത്യന് അന്തിക്കാടിനെപ്പോലെ കുടുംബചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് എം മോഹനന്.