താന്‍ അഭിനയിക്കുന്ന സിനിമയെപ്പറ്റി വളരെ ആവേശഭരിതനായിരിക്കും അദ്ദേഹം. കഥാപാത്രത്തേപ്പറ്റിയുള്ള ആകാംക്ഷയും അത് ചെയ്യാന്‍ ഉത്കടമായ ആഗ്രഹവും അദ്ദേഹം എപ്പോഴും സൂക്ഷിക്കും - മീരാ ജാസ്മിന് പറയുന്നു. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള നടനാണ് മോഹന്‍ലാല്‍ എന്നും മീരാ ജാസ്മിന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റില്മാന് തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട് മീര. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ഒരേ കടല്‍ എന്ന സിനിമയില്‍ മീര അഭിനയിച്ചു. ആ സിനിമയിലെ അഭിനയത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.