മലയാള സിനിമയിലെ പ്രതിസന്ധിക്ക് കാരണം സൂപ്പര്‍താരങ്ങളല്ലെന്ന് പ്രശസ്ത നടന്‍ ഷമ്മി തിലകന്‍. സൂപ്പര്‍താരങ്ങള്‍ക്കെതിരെ നടന്‍ തിലകന്‍ അടുത്തകാലത്തായി നടത്തിവരുന്ന വിമര്‍ശനങ്ങള്‍ക്ക് നേര്‍ വിപരീത പ്രസ്താവനയാണ് മകന്‍ ഷമ്മി നടത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നും പ്രതിസന്ധി അതു മൂലമാണെന്ന് പറയാനാവില്ലെന്നും ഷമ്മി പറഞ്ഞു.
കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്‍റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍.
മലയാള സിനിമയിലെ ട്രേഡ് യൂണിയനുകള്‍ സിനിമയ്ക്ക് ഗുണം ചെയ്യുന്നതല്ല. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളെല്ലാം ട്രേഡ് യൂണിയനുകള്‍ നിലവില്‍ വന്നതിന് ശേഷം സൃഷ്ടിക്കപ്പെട്ടതാണ്. മലയാള സിനിമയിലെ യഥാര്‍ത്ഥ പ്രതിസന്ധി കഥാദാരിദ്ര്യമാണ്.
മലയാള സിനിമ തന്‍റെ പ്രതിഭയെ വേണ്ടതു പോലെ ഉപയോഗിച്ചിട്ടില്ല. കലാമണ്ഡലം കല്യാണിക്കുട്ടിയുടെ കീഴില്‍ നൃത്തം അഭ്യസിച്ച താന്‍ ക്ലാസിക്കല്‍ സംഗീതവും അഭ്യസിച്ചിട്ടുണ്ട്. നര്‍ത്തകന്‍റെ വേഷം അഭിനയിക്കണമെന്നത് ഒരു സ്വപ്നമാണ്. എന്നാല്‍ വില്ലന്‍ വേഷങ്ങള്‍ക്കാണ് എല്ലാവരും വിളിക്കുന്നത്. അച്ഛന്‍റെ സഹായത്തോടെയല്ല താന്‍ മലയാള സിനിമയിലെത്തിയതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.