നിവിന്‍ പോളി വിസ്മയിപ്പിച്ചു, ദുല്‍ക്കര്‍ സൂപ്പര്‍, ഫഹദ് ഗംഭീര നടന്‍: പൃഥ്വിരാജ്

ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (20:09 IST)
PRO
ഏത് കാര്യത്തെപ്പറ്റിയും വ്യക്തമായ അഭിപ്രായമുള്ള നടനാണ് പൃഥ്വിരാജ്. അതുകൊണ്ടുതന്നെയാണ് ‘അഹങ്കാരി’ എന്ന പേര് പൃഥ്വിക്ക് പതിച്ചുകിട്ടിയത്. എന്നാല്‍ അത്തരം ആരോപണങ്ങളൊന്നും പൃഥ്വിയിലെ ‘രോഷാകുലനായ ചെറുപ്പക്കാര’നെ തളര്‍ത്തിയില്ല.

കഴിവുള്ളവരെ അംഗീകരിക്കാന്‍ വിമുഖതയുള്ളവരുടെ ലോകത്ത് വ്യത്യസ്തനാണ് പൃഥ്വിരാജ്. തന്‍റെ ജൂനിയറായ, വളര്‍ന്നുവരുന്ന യുവതാരങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ പൃഥ്വി മടിക്കാറില്ല.

അടുത്ത പേജില്‍ - നിവിന്‍ പോളി എന്നെ വിസ്മയിപ്പിച്ചു!

PRO
മികച്ച പ്രൊജക്ടുകളിലൂടെ കഴിവ് തെളിയിച്ച നടനാണ് നിവിന്‍ പോളി. നേരം, തട്ടത്തിന്‍ മറയത്ത്, പുതിയ തീരങ്ങള്‍ തുടങ്ങിയ സിനിമകള്‍ നിവിന്‍ പോളി എന്ന നടന് നല്‍കിയ മൈലേജ് വളരെ വലുതാണ്.

“തട്ടത്തിന്‍ മറയത്ത് കണ്ടദിവസം ഞാന്‍ ആദ്യം വിളിച്ചത് നിവിന്‍ പോളിയെയാണ്. വിനീത് ശ്രീനിവാസനില്‍ ഒരു ജീനിയസ് ഉണ്ടെന്ന് മുമ്പേ അറിയാം. പക്ഷേ നിവിന്‍ എന്നെ ശരിക്കും വിസ്മയിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു അത്. അന്ന് ഞങ്ങള്‍ ഒരു മണിക്കൂറോളം സംസാരിച്ചു” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

അടുത്ത പേജില്‍ - ഫഹദ് ഗംഭീര നടന്‍!

PRO
ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും നല്ല സിനിമകള്‍ പലതും ഫഹദ് ഫാസില്‍ അഭിനയിച്ചതായിരുന്നു. ഫഹദ് 10 സിനിമകളിലാണ് ഈ വര്‍ഷം അഭിനയിച്ചത്. ഇതില്‍ ആറും മികച്ച വിജയം നേടുകയും ചെയ്തു.

“ഷാനു(ഫഹദ് ഫാസില്‍) ഒരു നല്ല നടനാണെന്ന് ഇപ്പോഴാണ് പ്രേക്ഷകര്‍ അംഗീകരിച്ചത്. പക്ഷേ, ഷാനുവില്‍ ഒരു ഗംഭീര നടനുണ്ടെന്ന് ഞാനും ചേട്ടനും എപ്പോഴും പറയുമായിരുന്നു. ഈ വര്‍ഷത്തെ എന്‍റെ രണ്ട് ഇഷ്ടസിനിമകളിലും നായകന്‍ ഷാനുവായിരുന്നു. ആമേനും അന്നയും റസൂലും” - വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - ദുല്‍ക്കര്‍ സൂപ്പര്‍!

PRO
ദുല്‍ക്കര്‍ സല്‍മാന്‍ ഏറെ മുന്നേറ്റം നടത്തിയ വര്‍ഷമാണിത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, എ ബി സി ഡി, 5 സുന്ദരികള്‍ എന്നീ സിനിമകളിലൂടെ ദുല്‍ക്കര്‍ ബോക്സോഫീസില്‍ നേട്ടമുണ്ടാക്കി.

“ഉസ്താദ് ഹോട്ടല്‍ ഞാന്‍ അടുത്തിടെയാണ് കണ്ടത്. അത് ദുല്‍ക്കര്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണെന്ന് തോന്നുകയേയില്ല. അത്ര നന്നായാണ് ദുല്‍ക്കര്‍ ഫൈസിയെ അവതരിപ്പിച്ചത്” - വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - പുതിയ തലമുറയിലെ ലോഹിതദാസ്!

PRO
മലയാളത്തില്‍ നല്ല തിരക്കഥാകൃത്തുക്കള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന കാലമാണിത്. എം ടി, പത്മരാജന്‍, ലോഹിതദാസ്, ശ്രീനിവാസന്‍, രഞ്ജിത് ഇവരെപ്പോലെ തലയെടുപ്പുള്ള എഴുത്തുകാരെ കിട്ടാനില്ലാത്ത സമയം. എന്നാല്‍ മുരളി ഗോപി എന്ന എഴുത്തുകാരന്‍ പ്രതീക്ഷ നല്‍കുന്നു. മുരളി എഴുതിയ ഈ അടുത്ത കാലത്ത്, ലെഫ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ വ്യത്യസ്തങ്ങളും ശക്തവുമായിരുന്നു.

“പുതിയ തലമുറയിലെ ലോഹിതദാസാണ് മുരളി ഗോപി. അതുപോലെ, നേരം ചെയ്ത അല്‍ഫോണ്‍സ് പുത്രന്‍ വളരെ ടാലന്‍റഡായ സംവിധായകനാണ്” - വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - സിനിമ ഓടിയാല്‍ ശമ്പളം കൂട്ടും!

PRO
സിനിമ ഹിറ്റായാല്‍ പ്രതിഫലം താന്‍ കൂട്ടാറുണ്ടെന്ന് ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വി സമ്മതിക്കുന്നു.

“വിജയത്തില്‍ നിന്നും പരാജയത്തില്‍ നിന്നും ഞാന്‍ ഇപ്പോള്‍ വളരെ ഡിറ്റാച്ച്‌ഡാണ്. ഒരു സിനിമ ഇറങ്ങി, ഹിറ്റായി എന്നറിയുന്ന മണിക്കൂറുകളിലെ ആഹ്ലാദം ഇല്ലെന്നല്ല. സിനിമകള്‍ ഓടുന്നതിന്‍റെ പേരില്‍ ശമ്പളം കൂട്ടാറുണ്ട്. നാളെ പരാജയപ്പെടുമ്പോള്‍ ശമ്പളം കുറയ്ക്കേണ്ടിയും വരും” - പൃഥ്വി പറയുന്നു.

അടുത്ത പേജില്‍ - ഞാന്‍ സോഷ്യല്‍ മീഡിയയിലില്ല, എനിക്ക് ആരുടെയും സ്നേഹവും പിടിച്ചുപറ്റേണ്ട!

PRO
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട നടനാണ് പൃഥ്വിരാജ്. തുടര്‍ച്ചയായി നാലുഹിറ്റുകള്‍ നല്‍കുകയും വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരമായി പൃഥ്വിരാജ് മാറുകയും ചെയ്തു.

“പണ്ടും ഞാന്‍ സോഷ്യല്‍ മീഡിയയിലില്ല, ഇന്നുമില്ല. ഒരുകൊല്ലം മുമ്പ് എന്നെ ചീത്ത പറഞ്ഞവര്‍ ഇന്നെന്നെ വാഴ്ത്തുന്നു എങ്കില്‍ ഒരു കൊല്ലം കഴിയുമ്പോള്‍ അവര്‍ വീണ്ടും ചീത്ത പറയില്ല എന്ന് എന്താണുറപ്പ്. അതൊന്നും ശാശ്വതമല്ല. ഞാന്‍ ആരുടെയും സ്നേഹം പിടിച്ചുപറ്റാനല്ല അഭിനയിക്കുന്നത്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമായതുകൊണ്ട് മാത്രമാണ്. എന്നെ അങ്ങനെ മാത്രം കണ്ടാല്‍ മതി. അതിനപ്പുറം ഒരു പ്രാധാന്യവും എനിക്ക് നല്‍കേണ്ട” - പൃഥ്വിരാജ് ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക