നല്ലൊരു കഥ കേട്ടാല്‍ മമ്മൂട്ടി എക്സൈറ്റഡാവും, ആ എനര്‍ജി അങ്ങേയറ്റം!

വ്യാഴം, 4 മെയ് 2017 (19:52 IST)
മമ്മൂട്ടി നമ്മുടെ യുവതാരങ്ങള്‍ക്കൊക്കെ മാതൃകയാണ്. എങ്ങനെയുള്ള കഥകള്‍ സ്വീകരിക്കണം, എങ്ങനെ അഭിനയിക്കണം തുടങ്ങി അഭിനയത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ഓരോ രീതിയും പെര്‍ഫെക്ടാണ്. വ്യക്തി എന്ന നിലയിലാണെങ്കിലും നൂറില്‍ നൂറും നല്‍കാവുന്ന പച്ചമനുഷ്യന്‍. മറ്റുതാരങ്ങളുടെ കാര്യം പോകട്ടെ, ദുല്‍ക്കര്‍ സല്‍മാനെ മമ്മൂട്ടി എങ്ങനെയൊക്കെയായിരിക്കും സ്വാധീനിച്ചിരിക്കുക?
 
“അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നൊന്നും പറയാനാവില്ല. നല്ല സിനിമകള്‍ ചെയ്യണമെന്നുള്ള താല്‍‌പ്പര്യവും ഇഷ്ടവും അതിനുള്ള എനര്‍ജിയുമൊക്കെ എക്സ്ട്രീമാണ് വാപ്പച്ചിക്ക് ഇപ്പോഴും. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ലൊരു കഥ കേട്ടാല്‍ അതിനേപ്പറ്റി വളരെ എക്സൈറ്റഡായി സംസാരിക്കുകയും മറ്റും ചെയ്യും വാപ്പച്ചി. പുതിയ തലമുറയിലെ ആളുകള്‍ക്കെല്ലാം അതൊരു ഇന്‍സ്പിരേഷനാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ വ്യക്തമാക്കുന്നു.
 
താനും വാപ്പച്ചിയും ഒരുമിച്ച് വീട്ടില്‍ കാണുന്നത് ചുരുക്കമാണെന്നും അതുകൊണ്ട് സിനിമ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയോ ആലോചനയോ ഒന്നും നടക്കില്ലെന്നും ദുല്‍ക്കര്‍ പറയുന്നു. ഏതെങ്കിലും പ്രത്യേക ഐഡിയ ഒക്കെ കേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ചോദിക്കാറുണ്ടെന്നും ദുല്‍ക്കര്‍ ഈ അഭിമുഖത്തില്‍ പറയുന്നു.
 
ദുല്‍ക്കര്‍ നായകനായ പുതിയ സിനിമ ‘സി ഐ എ’ വെള്ളിയാഴ്ച റിലീസാകുകയാണ്. അമല്‍ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക