തെലുങ്ക് സിനിമാലോകത്തെ മെഗാസ്റ്റാര്‍ നാഗാര്‍ജ്ജുനയ്ക്ക് 56 വയസ് കഴിഞ്ഞു. കണ്ടാല്‍ പക്ഷേ ഇപ്പോഴും മുപ്പതിന്‍റെ ചെറുപ്പം. മനസിനും ശരീരത്തിനും പ്രായം ബാധിക്കാത്ത, ഇപ്പോഴും യുവതികളുടെ ഹരമാണ് നാഗാര്‍ജ്ജുന. മകനും യുവസൂപ്പര്‍താരവുമായ നാഗചൈതന്യയെക്കാള്‍ സ്ത്രീ ആരാധകര്‍ നാഗാര്‍ജ്ജുനയ്ക്കാണ് കൂടുതലെന്ന് നിസംശയം പറയാം.
“എന്നെ സംബന്ധിച്ചിടത്തോളം പ്രായം എന്നുപറയുന്നത് വെറും നമ്പര്‍ മാത്രമാണ്. മനസില്‍ ഞാന്‍ ഇപ്പോഴും ചെറുപ്പമാണ്. സ്ത്രീകള്‍ ശ്രദ്ധിക്കുന്നത് ഏത് പുരുഷനാണ് ഇഷ്ടമല്ലാത്തത്? ഞാനും അങ്ങനെ തന്നെ. പ്രായമായി എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ തലമുറയെ ഉപദേശിക്കാന്‍ എനിക്ക് കഴിയില്ല എന്ന് ഞാന്‍ വിചാരിക്കുന്നു. ഞാന്‍ പഴയതലമുറയുടെ ഭാഗമാണെന്ന് ചിന്തിക്കുന്നതേയില്ല” - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നാഗാര്‍ജ്ജുന പറയുന്നു.
നാഗാര്‍ജ്ജുനയും കാര്‍ത്തിയും നായകന്‍മാരാകുന്ന ‘തോഴാ’ എന്ന സിനിമ ഉടന്‍ പുറത്തിറങ്ങും. തമന്നയാണ് ചിത്രത്തിലെ നായിക. ദി ഇന്‍ടച്ചബിള്‍സ് എന്ന ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ബ്യൂട്ടിഫുള്‍ എന്ന സിനിമയുടെ പ്രമേയവുമായി അടുത്ത ബന്ധമുണ്ട് ഇതിന്. ചലനശേഷിയില്ലാത്ത ശരീരവുമായി വീല്‍ചെയറില്‍ ജീവിക്കുന്ന കഥാപാത്രമായാണ് നാഗാര്‍ജ്ജുന ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.