ഗ്രേറ്റ്ഫാദര്‍ വെറുമൊരു മമ്മൂട്ടിച്ചിത്രമല്ല, പൃഥ്വിരാജ് പറയുന്നത് കേള്‍ക്കൂ...

ബുധന്‍, 29 മാര്‍ച്ച് 2017 (20:57 IST)
മലയാള സിനിമയിലെ ചരിത്രസംഭവമാകാന്‍ ഒരുങ്ങുകയാണ് ദി ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രം. മമ്മൂട്ടി നായകനാകുന്ന സിനിമ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തും. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറെയാണ് അവതരിപ്പിക്കുന്നത്. ഈ സിനിമ വെറുമൊരു സിനിമയായിരിക്കില്ലെന്നും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന സിനിമയായിരിക്കുമെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവായ പൃഥ്വിരാജ് പറയുന്നു.
 
പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും:
 
മലയാള സിനിമയില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷത്തിലും കഴിവുള്ള പുതുമുഖ സംവിധായകരുടേയും ഒരുപിടി നല്ല അഭിനേതാക്കളുടേയും കടന്ന് വരവാണ് സംഭവിക്കുന്നത്.. അതിന് വേണ്ടി ആഗസ്റ്റ് സിനിമയും ആഗസ്റ്റ് സിനിമാ ഫാമിലി അംഗങ്ങളും കഴിയുന്നത്ര പങ്ക് വഹിച്ചിരുന്നു...
 
അതിന്റെ തുടര്‍ച്ചയെന്നോണം ഒരു പുതുമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയെ ഞങ്ങള്‍ നാളെ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നു..
 
മലയാളിയുടെ മെഗാതാരം മമ്മൂട്ടിയുടെ കൂടെ പ്രിയ താരങ്ങളായ ആര്യയും സ്നേഹയും പ്രാധാന വേഷത്തില്‍ അഭിനയിക്കുന്ന ദി ഗ്രേറ്റ്ഫാദര്‍ പൂര്‍ണമായും എല്ലാത്തരം പ്രേക്ഷകരുടേയും അഭിരുചിക്കനുസരിച്ചുള്ള ഒരു സിനിമയായിരിക്കും. ആഗസ്റ്റ് സിനിമയ്ക്ക് ഇതുവരെ തന്ന പിന്തുണയും പ്രാര്‍ത്ഥനയും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വെബ്ദുനിയ വായിക്കുക