ഓര്‍മ്മയുണ്ടോ ഈ മുഖം? അന്ന് നസ്രിയ ജനിച്ചിട്ടുപോലുമില്ല!

വെള്ളി, 31 ജനുവരി 2014 (12:45 IST)
PRO
രണ്‍ജി പണിക്കര്‍ ഇപ്പോള്‍ അഭിനേതാവ് കൂടിയാണ്. ‘ഓം ശാന്തി ഓശാന’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെയാണ് രണ്‍‌ജി അവതരിപ്പിക്കുന്നത്. നസ്രിയ അവതരിപ്പിക്കുന്ന പൂജ എന്ന നായികാ കഥാപാത്രത്തിന്‍റെ പിതാവ് ഡോ.മത്തായി എന്ന കഥാപാത്രത്തിനാണ് രണ്‍‌ജി പണിക്കര്‍ ജീവന്‍ കൊടുക്കുന്നത്.

വളരെ രസകരമായ ലൊക്കേഷന്‍ അനുഭവങ്ങളാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് രണ്‍‌ജി പണിക്കര്‍ക്കുള്ളത്.

ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് ഞാന്‍ എഴുതുമ്പോള്‍ നീ ജനിച്ചിട്ടുപോലുമില്ല എന്നൊക്കെ ഞാന്‍ ഇടയ്ക്കിടെ നസ്രിയയോട് പറയുമായിരുന്നു” - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍‌ജി പണിക്കര്‍ പറയുന്നു.

അടുത്ത പേജില്‍ - സംവിധാനം രണ്‍‌ജി പണിക്കര്‍, നായകന്‍?

PRO
ഉടന്‍ തന്നെ താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് മനോരമയ്ക്ക് അനുവേദിച്ച അഭിമുഖത്തില്‍ രണ്‍‌ജി പണിക്കര്‍ പറയുന്നു. തന്‍റെ പതിവ് സ്റ്റൈലില്‍ തന്നെയുള്ള ഒരു ചിത്രമായിരിക്കും അതെന്നും രണ്‍‌ജി വ്യക്തമാക്കുന്നു.

മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കില്ല തന്‍റെ സിനിമയില്‍ നായകന്‍ എന്നുമാത്രം രണ്‍‌ജി അറിയിക്കുന്നു.

ഓര്‍ക്കുക - ലേലം എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്? ആ ചിത്രം രണ്‍‌ജി ആയിരിക്കുമോ സംവിധാനം ചെയ്യുന്നത്? കാത്തിരുന്ന് കാണാം.

അടുത്ത പേജില്‍: ഷാജി കൈലാസ് - രണ്‍‌ജി പണിക്കര്‍ ടീം വീണ്ടും!

PRO
ഷാജി കൈലാസ് - രണ്‍‌ജി പണിക്കര്‍ ടീം വീണ്ടും എത്തുകയാണ്. അടുത്ത വര്‍ഷം ഇവര്‍ ഒന്നിച്ചുള്ള സിനിമ സംഭവിക്കും. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന സിനിമയായിരുന്നു ഈ ടീം ഒടുവില്‍ ചെയ്തത്.

“ഷാജി കൈലാസുമൊത്ത് ഒരു ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാം. കാണുമ്പോഴൊക്കെ ഷാജി ഇതേക്കുറിച്ച് സൂചിപ്പിക്കാറുണ്ട്” - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍‌ജി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക