ഏറ്റുമാനൂരിലെ മുരളി ഇന്ന് മുരളീഭായ്

ഹിന്ദിയില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയ ലഗേ രഹോ മുന്നാഭായിയുടെ ഛായാഗ്രാഹകന്‍ മലയാളിയാണ് - ഏറ്റുമാനൂര്‍ പുന്നത്തുറ ചേന്നാട്ടുവീട്ടില്‍ സി.കെ.മുരളീധരന്‍.

സിനിമയുടെ സംവിധായകന്‍ മനോജ്കുമാര്‍ ഹിറാനിയുടെ പുന ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപാഠിയാണ് മുരളി. ഈ ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍ ബിശ്വജിത് ചാറ്റര്‍ജിയും സൗണ്ട് റെക്കോര്‍ഡര്‍ ജിതേന്ദ്ര ശര്‍മ്മയും 1984-87 ബാച്ചിലെ സഹപാഠികള്‍ തന്നെ.

പരസ്യ ചിത്രങ്ങളുടെ ലോകത്തു നിന്നാണ് മുരളി സിനിമയിലേക്ക് എത്തുന്നത്. മുന്നാബായി എം.ബി.ബി.എസിലും മുരളി ക്യാമറയ്ക്ക് പിന്നില്‍ വരേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ മറേണ്ടിവന്നു. മുരളിയുമായി മുമ്പ് നടത്തിയ അഭിമുഖം :

? എങ്ങനെയാണ് പുനാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയത്.

* ഒത്ധ ആവേശം കൊണ്ട് എത്തി എന്നേ പറയാനാവൂ. ഫോട്ടോഗ്രാഫിയോട് ചെറുപ്പത്തിലേ താᅲര്യം ഉണ്ടായിത്ധന്നു. പിന്നെ ,കുറേ കാര്യങ്ങള്‍ വായിച്ചറിഞ്ഞു. പുനെയില്‍ ഈ വായിച്ച അറിവ് സഹായകമായി. അങ്ങനെ അവിടേ പഠിക്കാനായി.

? ഏതൊക്കെയായിത്ധന്നു പ്രധാന പരസ്യ ചിത്രങ്ങള്‍.

* കാന്‍ ഫെസ്റ്റിവലില്‍ ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ വെരി വെരി സൈ ലന്‍റ് എന്ന ചിത്രമാണ് ഡോക്യുമെന്‍ററിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

? പിന്നെ ഏതൊക്കെ രംഗത്ത് പ്രവര്‍ത്തിച്ചു.

* മ്യൂസിക് ആല്‍ബങ്ങളായിരുന്നു ഞാന്‍ പിന്നെ ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളത്. സോനു നിഗം, അഡ്നാന്‍ സാമി, ജഗത്ജിത് സിംഗ് തുടങ്ങി ഒട്ടേറെ പേര്‍ക്കു വേണ്ടി ആല്‍ബങ്ങള്‍ക്കായി ക്യാമറ ചെയ്തു.

? ലഗേ രഹോ മുന്നാഭായിക്ക് മുന്പായി സിനിമകളില്‍ ക്യാമറാമാനായിട്ടുണ്ടോ.


* ചോട്ടീ സീ ലവ് സ്റ്റോറി, ഏക് ഹസീനാ ധീ നയനാ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

? സിനിമയിലാണോ പരസ്യത്തിലാണോ താത്പര്യം കൂടുതല്‍.

* പണം തത്ധന്നത് പരസ്യങ്ങളാണ്. സംതൃപ്തി തത്ധന്നത് സിനിമകളും. സിനിമായിലൂടെ പ്രേക്ഷക മനസ്സിലേക്ക് ആശയങ്ങളും സന്ദേശങ്ങളും മാത്രമല്ല വികാരങ്ങള്‍ കൂടി പകര്‍ന്നുകൊടുക്കണം. ഇതൊത്ധ വലിയ വെല്ലുവിളിയാണ്, ഞാനത് ഇഷ്ടപ്പെടുന്നു.

? എങ്ങനെയാണൊത്ധ സിനിമയെ സമീപിക്കുന്നത്.

* കഥ മുഴുവന്‍ മനസ്സിലാക്കുന്പോഴേ എനിക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ഐഡിയ വരാറുള്ളൂ. മുന്നാഭായിയുടെ കഥ മനോജ് ആദ്യം ഫോണില്‍ പറഞ്ഞപ്പോള്‍ എനിക്കത്ര പന്തിയായി തോന്നിയില്ല. പിന്നീട് അയാള്‍ എന്നെ നേരിട്ടു വന്നു കണ്ട് വിശദീകരിച്ചു. അങ്ങനെയാണ് ഞാനതിനു സമ്മതിച്ചത്.

? മ റ്റൈന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ.

* തീര്‍ച്ചയായും, എന്‍റെ ഫ്രെയിമുകളും ആങ്കിളുകളും മറ്റൊരു സിനിമയിലും മുന്പില്ലാതിത്ധന്നതായാല്‍ കൊള്ളാം എന്നു തോന്നാറുണ്ട്. അതുകൊണ്ട് കഥ കിട്ടുന്പോള്‍ അതിന്‍റെ സ്റ്റോറി ലൈന്‍ ഞാന്‍ ഇന്‍റര്‍നെറ്റില്‍ പരിശോധിക്കും. ഫ്രെയിമുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. മാത്രമല്ല, സമാനതയുള്ള ചിത്രങ്ങള്‍ ഞാന്‍ പോയി കാണുകയും ചെയ്യും.

? ആദ്യന്തം തമാശ വിതറുന്ന ഒരു പടത്തില്‍ ഗാന്ധിജിയെ അവതരിപ്പിച്ചത് എങ്ങനെയായിരുന്നു.

* ഈ ചിത്രത്തിലെ ഏറ്റവും വെല്ലുവിളി അതായിത്ധന്നു. ഇതിലെ ഗാന്ധിജിയെ നായകന്‍ മാത്രമേ കാണുന്നുള്ളു. ഗാന്ധിജിക്കു മാത്രമായി ഒരു പ്രത്യേക പ്രഭാവലയം തീര്‍ത്തുകൊടുത്തു. ഏറ്റുമാന്നൂര്‍ അന്പലത്തില്‍ പണ്ട് ഉത്സവം നടക്കുന്പോള്‍ തീവെട്ടിയുടെ വെളിച്ചത്തില്‍ ഏറ്റുമാന്നൂരപ്പനെ കണ്ട ഓര്‍മ്മവച്ചാണ് ഈ ചിത്രത്തില്‍ ഗാന്ധിജിയെ ചിത്രീകരിച്ചത്.

? പിന്നെന്തായിരുന്നു ഈ ചിത്രത്തിലെ പ്രത്യേകത.

* ഈ ചിത്രത്തില്‍ ഒത്ധ തെത്ധവ് നായകന്‍റെ വിവരണങ്ങള്‍ക്ക് അനുസരിച്ച് തിരക്കുള്ള തെത്ധവായും സര്‍ക്കസ് കൂടാരമായും ഒക്കെ മാറുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്കായി ഒട്ടേറെ പണം ചെലവാക്കേണ്ടിവന്നു. അങ്ങനെ ചിത്രീകരിച്ച രംഗങ്ങള്‍ എങ്ങനെയായിത്തീത്ധം എന്ന് എനിക്കു പോലും സംശയമുണ്ടായിത്ധന്നു. ചിത്രം കണ്ടപ്പോള്‍ എന്‍റെ ശ്രമം വിജയിച്ചിരിക്കുന്നു എന്നു തോന്നി.

വെബ്ദുനിയ വായിക്കുക