ആ അഞ്ചുപേരില്‍ ഒരാള്‍ മോഹന്‍ലാല്‍, മറ്റുള്ളവരില്‍ ഷാരുഖും മിഥുന്‍ ചക്രവര്‍ത്തിയും!

വെള്ളി, 13 മെയ് 2016 (16:29 IST)
താന്‍ മുമ്പ് മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായിരുന്നു എന്ന് സൈജു കുറുപ്പ്. ജീവിതത്തില്‍ നേരില്‍ കാണാന്‍ ആഗ്രഹിച്ച അഞ്ചുപേരില്‍ ഒരാള്‍ മോഹന്‍ലാല്‍ ആയിരുന്നു സൈജു കുറുപ്പ് വെളിപ്പെടുത്തുന്നു.
 
ഷാരുഖ് ഖാന്‍, മിഥുന്‍ ചക്രവര്‍ത്തി, ഗോവിന്ദ, ക്രിക്കറ്റ് താരം ജഡേജ എന്നിവരാണ് സൈജു ആരാധിക്കുന്ന മറ്റ് നാലുപേര്‍. ഇതില്‍ മോഹന്‍ലാലിനെയും ജഡേജയെയും സൈജുവിന് കാണാന്‍ പറ്റി. ഷാരുഖിനെയും ഗോവിന്ദയെയും മിഥുന്‍ ചക്രവര്‍ത്തിയെയും കാണാന്‍ കഴിഞ്ഞിട്ടില്ല.
 
മിഥുന്‍ ചക്രവര്‍ത്തിയോടുള്ള ആരാധന മൂത്ത് മിഥുന്‍ തന്‍റെ സഹോദരനായിരുന്നെങ്കില്‍ എന്നൊക്കെ താന്‍ ആഗ്രഹിച്ചിരുന്നു എന്നും മാധ്യമം ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സൈജു കുറുപ്പ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക