‘തമിഴ് റോക്കേഴ്സ്’ ആണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്തെ വലിയ സംസാരവിഷയം. റിലീസ് ചെയ്യുന്ന സിനിമകളെല്ലാം അധികം താമസിയാതെ തമിഴ് റോക്കേഴ്സ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നു. തമിഴ് സിനിമാ ഇന്‍ഡസ്ട്രി മുഴുവന്‍ തലകുത്തി നിന്നിട്ടും ഈ വിരുതന്മാരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ സംഗതി കുറച്ചുകൂടി സീരിയസാണ്. തമിഴ് റോക്കേഴ്സിനെ ഉടന്‍ അറസ്റ്റ് ചെയ്ത് അത് ഫേസ്ബുക്ക് ലൈവായി കാണിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ‘സിങ്കം 3’യുടെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ. അപ്പോഴതാ തമിഴ് റോക്കേഴ്സിന്റെ എഫ് ബി കുറിപ്പ്: ‘ജ്ഞാനവേല്‍ രാജയുടെ സിങ്കം 3 റിലീസിന്റെ അന്ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കും’.