ലക്ഷ്‌മി റായിയും ബോളിവുഡിലേക്ക്

PROPRO
തെന്നിന്ത്യയില്‍ നിന്ന്‌ ബോളിവുഡിലേക്ക്‌ പ്രവേശനം ലഭിച്ച അവസാന പെണ്‍കൊടിയാണ്‌ ലക്ഷ്‌മി റായി. കന്നഡത്തിലൂടെ സിനിമയിലെത്തി സുന്ദരി വിവാദങ്ങളിലൂടെയാണ്‌ തെന്നിന്ത്യയില്‍ സജീവമായത്‌. മലയാളത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാനുള്ള അവസരം ലക്ഷ്‌മിയെ തേടി എത്തി. ജയം രവിക്കൊപ്പം അഭിനയിച്ച 'ധാം ധൂം' ആണ്‌ ഇനി തമിഴില്‍ റിലീസ്‌ ചെയ്യാനുള്ള ചിത്രം. 'പരുന്തില്‍ ' മമ്മൂട്ടിക്ക്‌ ഒപ്പം അഭിനയിച്ചതോടെ ലക്ഷ്‌മി തെന്നിന്ത്യന്‍ ഭാഷകളില്‍ പേരുറപ്പിച്ചു.

ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ്‌ റേഷാമിയയുടെ രണ്ടാം ചിത്രമായ 'ഹേ ഗുജ്ജു'വിലൂടെ ബോളിവുഡിലേക്കും ലക്ഷ്‌മി പ്രവേശിക്കുകയാണ്‌. സിനിമയുടെ ഗാന ചിത്രീകരണങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ലക്ഷ്‌മിയുടെ വിശേഷങ്ങളിലേക്ക്‌

ചോദ്യം: എങ്ങനെയുണ്ട്‌ ബോളിവുഡിലെ ആദ്യാനുഭവം?

ഉത്തരം: ഹിമേഷ്‌ വളരെ എളിമയുള്ള വ്യക്തിയാണ്‌. ഒരു അടിച്ചുപൊളിക്കാരിയായ പെണ്‍കുട്ടിയെയാണ്‌ ഞാന്‍ ചിത്രത്തില്‍ ആദ്യപകുതില്‍ അവതരിപ്പിക്കുന്നത്‌, രണ്ടാം പകുതിയില്‍ അവളുടെ സ്വഭാവം മാറുന്നു.

ചോദ്യം: സിനിമയെ കുറിച്ച്‌?

ഉത്തരം: ഞാന്‍ ചിത്രത്തില്‍ ഒരു പഞ്ചാബി പെണ്‍കുട്ടിയെയാണ്‌ അവതരിപ്പിക്കുന്നത്‌. കോമഡി ചിത്രമാണ് ഹേയ്‌ ഗുജ്ജു. ബോളിവുഡിലെ കോമേഡിയനും സംവിധായകനുമായ സതീഷ്‌ കൗശിക്‌ ആണ്‌ സിനിമ ഒരുക്കുന്നത്‌.

PROPRO
ചോദ്യം: ഈ ചിത്രത്തിന്‌ മുമ്പ്‌ ഒരു ഷാരൂഖ്‌ ചിത്രത്തില്‍ ലക്ഷ്‌മിക്ക്‌ അവസരം ലഭിച്ചിരുന്നു എന്ന്‌ കേട്ടിരുന്നു

ഉത്തരം: അതേ, ഷാരൂഖിന്‍റെ ഹിറ്റ്‌ ചിത്രമായ ചക്‌ ദേ ഇന്ത്യയില്‍ എനിക്ക്‌ അവസരം ലഭിച്ചിരുന്നു. പക്ഷെ എനിക്ക്‌ അപ്പോള്‍ തെന്നിന്ത്യയില്‍ നിന്നും വളരെ അധികം ഓഫറുകള്‍ ഉണ്ടായിരുന്നു. എല്ലാം നേരത്തെ കരാറായ ചിത്രങ്ങളായിരുന്നു. അതുകൊണ്ട അവസരം നഷ്ടമായി.

ചോദ്യം: ബോളിവുഡ്‌ ആയിരുന്നു ലക്ഷ്‌മിയുടെ ലക്‌ഷ്യം അല്ലേ?

ഉത്തരം: ഏത്‌ നടിക്കാണ്‌ അങ്ങനെ അല്ലാത്തത്‌, ബോളിവുഡ്‌ അല്ലേ എല്ലാ നടിമാരുടേയും ലക്ഷ്യം, എനിക്കും അങ്ങനെ തന്നെ.

ചോദ്യം: ഇനി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഉണ്ടാകില്ലെന്നാണോ?

ഉത്തരം: ഹേയ്‌ അങ്ങനെ അല്ല, എനിക്ക്‌ തെന്നിന്ത്യയില്‍ , പ്രത്യേകിച്ചും മലയാളത്തില്‍ ജോലി ചെയ്യാനാണ്‌ കൂടുതല്‍ താത്‌പര്യം. മലയാളം ആണ്‌ എനിക്ക ഭാഗ്യം തന്നത്‌.

ചോദ്യം: എങ്ങനെയാണ്‌ മലയാളത്തില്‍ ആദ്യമായി അവസരം ലഭിച്ചത്‌?

ഉത്തരം: ഒരു കോഫിയുടെ പരസ്യത്തില്‍ എന്നെ കണ്ട സംവിധായകന്‍ രഞ്‌ജിത്ത്‌ എന്നെ റോക്ക്‌ ആന്‍റ് റോളിലേക്ക്‌ ക്ഷണിക്കുകയായിരുന്നു. അതിന്‌ ശേഷം എനിക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ചോദ്യം: പിന്നെ മമ്മൂട്ടി ചിത്രങ്ങളിലും അവസരം കിട്ടി അല്ലേ.

ഉത്തരം: റോക്ക്‌ ആന്‍റ് റോളിലെ ചന്ദമാമ എന്ന ഗാനം മമ്മൂട്ടി കണ്ടു, അദ്ദേഹം എന്നെ അണ്ണന്‍ തമ്പിയിലേക്ക്‌ ക്ഷണിച്ചു, ആ സിനിമ ഹിറ്റായി, തുടര്‍ന്ന്‌ പരുന്തിലും അഭിനയിച്ചു.