പിഎസ്‌സി: മാറ്റിവെച്ച പരീക്ഷകൾ സെപ്‌റ്റംബർ മുതൽ, കെഎഎസ് പ്രിലിമിനറി ഫലം ഓഗസ്റ്റ് 26ന്

ചൊവ്വ, 18 ഓഗസ്റ്റ് 2020 (13:44 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ സെപ്‌റ്റംബർ മുതൽ നടത്തുമെന്ന് പിഎസ്‌സി ചെയർമാൻ എംകെ സക്കീർ. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. അതേ സമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് പ്രിലിമിനറി പരീക്ഷാഫലം ഓഗസ്റ്റ് 26ന് പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറഞ്ഞു. നാലുലക്ഷത്തോളം ഉദ്യോഗാർഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്.3000 മുതൽ 4000 വരെ ഉദ്യോഗാർഥികളെ സ്ട്രീം ഒന്നിൽ ഉൾപ്പെടുത്തുമെന്നും ചെയർമാൻ വ്യക്തമാക്കി.
 
സ്ട്രീം രണ്ടിലും മൂന്നിലും ആനുപാതികമായ രീതിയിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തും. മെയിൻ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാർക്ക് കൂട്ടില്ല. സ്ക്രീനിങ് ടെസ്റ്റ് എന്ന രീതിയിലാവും ഇത് കണക്കാക്കുകയെന്നും ചെയർമാൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍