സ്കോളര്‍ഷിപ്പ്: മാര്‍ഗ്ഗരേഖയായി

വ്യാഴം, 20 ഡിസം‌ബര്‍ 2007 (16:09 IST)
ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പ്‌ പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗ രേഖ പ്രസിദ്ധികരിച്ചു.

അയ്യായിരം രൂപ മൂല്യമുള്ള പതിനായിരം സ്കോളര്‍ഷിപ്പുകളാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. പട്ടികജാതി, പട്ടികവര്‍ഗ്ഗം, കലാ-കായിക പ്രതിഭകള്‍, ശാരീരികമായ വിഷമതകളനുഭവിക്കുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്‌ നിശ്ചിത എണ്ണം സ്കോളര്‍ഷിപ്പുകള്‍ സംവരണം ചെയ്തിട്ടുണ്ട്‌.

അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനും പരാതികളുണ്ടായാല്‍ പരിശോധിക്കുന്നതിനും എല്ലാതലത്തിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്‌. ജനുവരിയില്‍ത്തന്നെ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

വിവരം തിരുവനന്തപുരം പ്രസ്ക്ലബ്‌ മന്ദിരത്തിലെ പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററിലും www.kerala.gov.in, www.prd.kerala.gov.in സൈറ്റുകളിലും ലഭിക്കും.

വെബ്ദുനിയ വായിക്കുക