വനിതാ വികസന കോര്‍പ്പറേഷന്‍റെ സ്വയംതൊഴില്‍ വായ്പാ പദ്ധതി പ്രകാരം പിന്നോക്ക/ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വനിതകള്‍ക്ക് വസ്തുവിന്‍റെയോ ഉദ്യോഗസ്ഥരുടേയോ ജാമ്യത്തില്‍ വായ്പ അനുവദിക്കുന്നു.
ഓട്ടോറിക്ഷ വാങ്ങുന്നതിനും (ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ള വനിതകള്‍ക്ക് മുന്‍ഗണന) മറ്റു സ്വയം തൊഴില്‍ പദ്ധതികള്‍ കണ്ടെത്തുന്നതിനുമാണ് വായ്പ അനുവദിക്കുക. പരമാവധി ഒരു ലക്ഷം രൂപ, ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് വായ്പ നല്‍കുന്നു.
ജാതി, വയസ്സ്, വരുമാന സര്‍ട്ടിഫിക്കറ്റുകളോടെ നിശ്ചിത ഫാറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുള്ള വനിതാ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെടണം. (ഫോണ്‍. 0481 2565096).