മിലിട്ടറി കോളജ്: പരീക്ഷ ജൂണില്‍

വ്യാഴം, 31 ജനുവരി 2008 (16:38 IST)
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളജില്‍ പ്രവേശനത്തിനുള്ള പരീക്ഷ, പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ നടത്തും.

ആണ്‍കുട്ടികള്‍ക്കാണ്‌ പ്രവേശനം. 2009 ജനുവരി ഒന്നിന്‌ പ്രവേശനസമയത്ത്‌ അംഗീകാരമുള്ള വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുകയോ ഏഴാം ക്ലാസ്സ്‌ ജയിക്കുകയോ വേണം. 1996 ജനുവരി ഒന്നിന്‌ മുമ്പും 1997 ജൂലായ്‌ ഒന്നിന്‌ ശേഷവും ജനിച്ചവര്‍ അര്‍ഹരല്ല. അപേക്ഷയോടൊപ്പം ജനനസര്‍ട്ടിഫിക്കറ്റിന്‍റെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വേണം.

അപേക്ഷാ ഫാറവും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും കമാന്‍ഡന്‍റ്‌, രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളജ്‌, ഡെറാഡൂണ്‍ വിലാസത്തില്‍ 250 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ്‌ സഹിതം അപേക്ഷിച്ചാല്‍ ലഭിക്കും. ഡി.ഡി കമാന്‍ഡന്‍റ് ആര്‍.ഐ.എം.എസ്‌ പേരില്‍ എസ്‌.ബി.ഐ ടെലി ഭവന്‍ (കോഡ്‌ 1576) മാറാവുന്നതാവണം.

കേരളത്തിലും ലക്ഷദീപിലുമുള്ള അപേക്ഷകള്‍ മാര്‍ച്ച്‌ 31ന്‌ മുമ്പ്‌ പരീക്ഷാഭവനില്‍ താഴെപ്പറയുന്ന രേഖകള്‍ സഹിതം ലഭിക്കണം. പാസ്പോര്‍ട്ട്‌ വലിപ്പത്തിലെ മൂന്ന്‌ ഫോട്ടോ, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ സാക്‍ഷ്യപ്പെടുത്തിയ രണ്ട്‌ പകര്‍പ്പ്‌, ദി.കമാന്‍ഡന്‍റ്‌, ആര്‍.എം.സി.ഡെറാഡ്യൂണ്‍ എന്ന പേരില്‍ (എസ്‌.ബി.ഐ ടെലി ഭവന്‍ കോഡ്‌ 1576 മാറാവുന്ന) 25 രൂപയുടെ ഡി.ഡി (പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ 2.50 രൂപയുടെ ഡി.ഡി).

അപേക്ഷ സെക്രട്ടറി, പരീക്ഷാ കമ്മീഷണറുടെ ഓഫീസ്‌, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം വിലാസത്തില്‍ അയയ്ക്കണം.

വെബ്ദുനിയ വായിക്കുക